പാട്ടുനേരം

സമം മ്യൂസിക് ലൈവ് - 72 ദിവസങ്ങൾ 80 പാട്ടുകാർ

കഴിഞ്ഞ 72 ദിവസങ്ങളായി പാട്ടും വിശേഷങ്ങളുമായി മലയാളികളുടെ പ്രിയഗായകർ ഫെയ്സ്ബുക്ക് ലൈവിലൂടെ ആരാധകരോടു സംവദിക്കുകയായിരുന്നു. കോവിഡ് വ്യാപനം മൂലം തൊഴിൽ നഷ്ടമായ സംഗീത രംഗത്തെ കലാകാരന്മാർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ധനസമാഹരണാർഥമാണ് മലയാളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ സമം ഈ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചത്. മുതിർന്ന പിന്നണി ഗായകരായ പി. ജയചന്ദ്രൻ, കെ.എസ്.ചിത്ര. എം. ജി.ശ്രീകുമാർ, മിൻമിനി, ഉണ്ണി മേനോൻ, ലതിക, കൃഷ്ണചന്ദ്രൻ, മാർക്കോസ് തുടങ്ങിയവരും പുതു തലമുറയിലെ എല്ലാ പ്രമുഖ ഗായകരും ലൈവിൽ പങ്കെടുത്തു. ദിവസവും രാത്രി 8 മണി മുതൽ 9 മണി വരെയായിരുന്നു സംഗീത പരിപാടി. ഗായകരുടെ പാട്ടും വിശേഷങ്ങളുമടങ്ങുന്ന വിഡിയോകൾ ഇവിടെ കാണാം

©Copyright 2020 Manoramaonline. All rights reserved.