ലഭിച്ചിരിക്കുന്ന നൂറുകണക്കിന് ചിത്രങ്ങളിൽ നിന്നും വിദഗ്‌ദരായ ജൂറി സംഘം തിരഞ്ഞെടുത്ത 10 ചിത്രങ്ങൾ വോട്ടിങ്ങിന് ഇടുകയും ഇതിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് നേടിയ അഞ്ചു പേരാണ് മൽസര വിജയികളായത്.‌ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്ന ഒരു വിദേശ രാജ്യത്തേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റുകളാണ് സമ്മാനം. ഏതു രാജ്യം വേണമെന്ന് വിജയിക്ക് തിരഞ്ഞെടുക്കാം. ‘ഇന്ത്യക്കാരന്റെ ഗൾഫിലെ ഒരു ദിവസം’ എന്ന ആശയത്തിലാണ് ഫൊട്ടോഗ്രഫി മൽസരം സംഘടിപ്പിച്ചത്. വിജയികൾക്ക് ആശംസകൾ.
SHABU JOSEPH
QATAR
HANIF KALMATA
DUBAI
UNNIKRISHNAN
KUWAIT
ARUN THARAKAN
DUBAI
IJAS MUHAMMED
QATAR
നിബന്ധനകൾ
അയക്കുന്ന ചിത്രങ്ങളുടെ അവകാശത്തെ ചൊല്ലി ഉടലെടുക്കുന്ന എന്തെങ്കിലും തർക്കങ്ങൾക്ക് ഉത്തരവാദി മത്സരാർഥി തന്നെയായിരിക്കും.
എയർ ഇന്ത്യ എക്സ്പ്രെസ്, മലയാള മനോരമ / അനുബന്ധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവാദമില്ല.
മനോരമ ഓൺലൈൻ നിയോഗിക്കുന്ന ഫൊട്ടോഗ്രഫർമാരുടെ വിദഗ്ധ സമിതിയായിരിക്കും അഞ്ചു വിജയികളെ കണ്ടെത്തുക.
വ്യത്യസ്തമായ ചിത്രമെടുക്കുന്നതിലാണ് കാര്യം. ഫൊട്ടോഗ്രാഫർമാർക്കായുള്ള മൽസരമാണ്. അതുകൊണ്ട് തന്നെ ഫൊട്ടോയിലുള്ളവർക്കല്ല, ഫൊട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുക.
ഓരോ വിജയികൾക്കും ഇഷ്ടമുള്ള ഒരു വിദേശ രാജ്യത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ സമ്മാനമായി ലഭിക്കും.
മത്സരത്തിന്റെ ഏതു ഘട്ടത്തിലും നിബന്ധനകളിൽ മാറ്റം വരുത്താനുള്ള അവകാശം മനോരമ ഓൺലൈനിൽ നിക്ഷിപ്തമായിരിക്കും.
ടിക്കറ്റുകൾ താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയം
കേരളത്തിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് ശൃംഖല സർവീസ് നടത്തുന്ന സ്ഥലങ്ങളിലേക്കാണ് ടിക്കറ്റുകൾ നൽകുക.
യാത്ര പുറപ്പെടുന്നതിനു മൂന്ന് ദിവസം മുൻപ് ടിക്കറ്റുകൾ ലഭ്യതയനുസരിച്ച് വിതരണം ചെയ്യും.
എയർപോർട് ഫീ, മറ്റു യാത്രാനികുതികൾ എന്നിവ വിജയികൾ നൽകേണ്ടതാണ്.
തിരഞ്ഞെടുക്കുന്ന സ്ഥലത്തിന് ബ്ലാക് ഔട്ട് പീരീഡ് ബാധകമായിരിക്കും.
2019 മാർച്ച് 31 വരെയാണ് ടിക്കറ്റുകളുടെ കാലാവധി.
© Copyright 2018 Manoramaonline. All rights reserved.