6:03 PM

സംസ്ഥാനത്ത് ആദ്യമായി തുറന്ന അക്കൗണ്ട് ആംആദ്മി പാർട്ടിക്ക് നഷ്ടപ്പെട്ടു. ചേർത്തല തെക്ക് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ഉപതിരഞ്ഞെടുപ്പിൽ ആംആദ്മിയിലെ സാബു എലാശേരി ജയിച്ചത്. ഈ വാർഡ് അടക്കം എട്ടു വാർഡിൽ എഎപി മൽസരിച്ചിരുന്നു. എല്ലാ സീറ്റും തോറ്റു.

5:43 PM

കോടതിവിധിക്കായി കാക്കാതെ നാളെത്തന്നെ മാണി രാജിവയ്ക്കണം: പി.സി.ജോർജ്

5:09 PM

എൽഡിഎഫ് തരംഗമില്ല. തരംഗമുണ്ടായിരുന്നെങ്കിൽ കഴിഞ്ഞതവണ യുഡിഎഫ് നേടിയതു പോലെ എൽഡിഎഫ് നേടിയേനെ. ജനവിധി അംഗീകരിക്കുന്നു – മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

5:03 PM

ഫറോക്ക് മുനിസിപ്പാലിറ്റിയിൽ വിമതർ യുഡിഎഫിനൊപ്പം ചേരുമെന്നുറപ്പായതിനാൽ ഇടതു–വലതു ശക്തി തുല്യമായതോടെ എണ്ണാനിരിക്കുന്ന 35–ാം വാർഡിലെ ഫലം നിർണായകമാവുകയാണ്.

5:00 PM

ഫറോക്ക് മുനിസിപ്പാലിറ്റിയിലെ 38 വാർഡുകളിലൊന്നിലെ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന് വോട്ടെണ്ണൽ മുടങ്ങി. എണ്ണിയ 37 സീറ്റുകളിലെ ഫലം 18 – എൽഡിഎഫ്, 16 – യുഡിഎഫ്, രണ്ട് – യുഡിഎഫ് വിമതർ, ഒരു ബിജെപി എന്നിങ്ങനെയാണ്.

4:31 PM

തിരുവനന്തപുരം പോലുള്ള ചില മേഖലകളിൽ ബിജെപി കൈവരിച്ച വിജയം താൽക്കാലികം മാത്രമാണ്. കോൺഗ്രസിനേറ്റ പരാജയം പോലെ തന്നെ കടുത്തതായിരുന്നു ഇവിടെ സിപിഎമ്മിനേറ്റ തിരിച്ചടിയും. അവരുടെ പ്രധാന സ്ഥാനാർഥികളെല്ലാം തോറ്റു – വി.എം.സുധീരൻ

4:09 PM

സിപിഎമ്മുമായോ ബിജെപിയുമായോ നേരിട്ടോ അല്ലാതെയോ കൂട്ടു ചേർന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം പിടിക്കാ‍ൻ യുഡിഎഫ് ആലോചിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ.

3:53 PM

അണ്ണാ ഡിഎംകെ പ്രവർത്തകർക്കു ലഭിച്ച ദീപാവലി മധുരമാണു പാർട്ടിക്കു കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ ജയലളിത.

3:36 PM

ബിജെപിക്ക് തിരുവനന്തപുരത്ത് ചില മേഖലകളിൽ വന്നിട്ടുള്ളത് ഒരു താൽക്കാലിക വിജയം മാത്രമാണ്. ഇവിടുത്തെ ഫലം പരിശോധിക്കുമ്പോൾ കോൺഗ്രസിന്റെ പരാജയം പോലെ തന്നെ സിപിഎമ്മിന്റെ പ്രധാനനേതാക്കളുടെ പരാജയം അവർക്കും ഒരു പ്രഹരമാണ്. – വി.എം.സുധീരൻ

3:33 PM

പഴയ വിജയം യുഡിഎഫിന് ആവർത്തിക്കാനായില്ല: മുസ്‌ലിം ലീഗ്

3:29 PM

കണ്ണൂരിലെ വിമത സ്ഥാനാർഥിയുടെ കാര്യം 11, 12 തിയതികളി‍ൽ ചേരുന്ന പാർട്ടി എക്സിക്യൂട്ടിവ് ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ.

3:26 PM

കേരളത്തിലെ പൊതുസമൂഹം യുഡിഎഫിനെ എങ്ങനെ വിലയിരുത്തുന്നുവെന്നതിന്റെ തെളിവു കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി പറഞ്ഞു.

3:21 PM

തദ്ദേശ തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനവിധി അംഗീകരിക്കുന്നുണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

3:06 PM

പാലാ മാത്രമല്ല കേരളം; കെ.എം. മാണിക്ക് മറുപടിയുമായി ടി.എൻ. പ്രതാപൻ

2:58 PM

നേതൃമാറ്റം വേണോയെന്നു തീരുമാനിക്കേണ്ടതു ഹൈക്കമാന്‍ഡ് ആണെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

2:51 PM

എറണാകുളം ജില്ലാ പഞ്ചായത്ത് കക്ഷിനില - യുഡിഎഫ് 16, എൽഡിഎഫ് 10, മറ്റുള്ളവർ 1

2:40 PM

ഞങ്ങളെ എഴുതിത്തള്ളിയവർക്ക് ഇനി കേരളത്തിൽ ഒരു രാഷ്ട്രീയ പോരാട്ടമില്ലെന്ന് ജനങ്ങൾ പറഞ്ഞിരിക്കുന്നു. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായ കുപ്രചാരണങ്ങൾ തള്ളിക്കൊണ്ടാണ് ജനങ്ങളുടെ വിധിയെഴുത്തെന്നും മുരളീധരൻ പറഞ്ഞു.

2:32 PM

പുതുതായി രൂപീകരിച്ച ഇരിട്ടി നഗരസഭയിൽ ആർക്കും കേവലഭൂരിപക്ഷമില്ല. കൂടുതൽ സീറ്റുകൾ യുഡിഎഫിന്. ബിജെപി അഞ്ച് സീറ്റുകൾ നേടി.

2:23 PM

സംസ്ഥാന തലസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ. ബിജെപിയെ എഴുതിത്തള്ളിയവർക്കുള്ള മറുപടിയാണ് ജനങ്ങൾ നൽകിയത്.

2:11 PM

കാസർകോട് മഞ്ചേശ്വരം പ‍ഞ്ചായത്തിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച ബിജെപി സ്ഥാനാർഥി ജയിച്ചു. 18–ാം വാർഡിൽ മൽസരിച്ച മഞ്ജു (43) എൽഡിഎഫ് സ്ഥാനാർഥിയെ 23 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

2:10 PM

കൊച്ചി കോർപറേഷൻ കക്ഷിനില: ആകെ സീറ്റ് 74. ‍യുഡിഎഫ് 38, എൽഡിഎഫ് 30, ബിജെപി 02, മറ്റുള്ളവർ 04

2:02 PM

തിരുവനന്തപുരം കോർപറേഷൻ: ആകെ 100, എൽഡിഎഫ് 43, ബിജെപി 34, യുഡിഎഫ് 21, സ്വതന്ത്രർ 2

1:56 PM

എസ്എൻഡിപിയ്ക്ക് സ്വാധീനമുള്ള കുമരകം പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായി ബിജെപി രണ്ടു സീറ്റ് പിടിച്ചു. എൽഡിഎഫിന് ഭരണം നിലനിർത്തി. 9 സീറ്റ്.

1:28 PM

പാലക്കാട് പുതുതായി രൂപീകരിച്ച ചെർപ്പുളശ്ശേരി നഗരസഭയിൽ യുഡിഎഫ് ഭരണത്തിനു സാധ്യത. പകുതി സീറ്റ് യുഡിഎഫ് നേടി. തിരഞ്ഞെടുപ്പ് നടന്ന 32 സീറ്റിൽ 16 യുഡിഎഫ് നേടി. എൽഡിഎഫിന് 14 സീറ്റും ബിജെപിക്ക് രണ്ടും ലഭിച്ചു. സ്ഥാനാർഥിയുടെ മരണം മൂലം ഒരു സീറ്റിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

1:24 PM

ഏറ്റുമാനൂർ നഗരസഭയിൽ കന്നിഭരണം യുഡിഎഫിന്. യുഡിഎഫ് –14, എൽഡിഎഫ്–12, ബിജെപി –5, സ്വതന്ത്രർ–4

1:21 PM

കോട്ടയം നഗരസഭ ഭരണം യുഡിഎഫ് നിലനിർത്തി. 29 സീറ്റുകൾ യുഡിഎഫ് നേടി. 13 സ്ഥലത്ത് എൽഡിഎഫ്, ബിജെപി അഞ്ച്. സ്വതന്ത്രർ –5. യുഡിഎഫിന് മുൻ നഗരസഭയിൽ 27 പേരായിരുന്നു ഉണ്ടായിരുന്നത്.

1:19 PM

പാലക്കാട് അട്ടപ്പാടിയിലെ മൂന്നുപഞ്ചായത്തുകളും ബ്ലേ‍ാക്കുപഞ്ചായത്തും എൽഡിഎഫ് പിടിച്ചെടുത്തു. അട്ടപ്പാടി ബ്ലേ‍ാക്കുപഞ്ചായത്തിൽ എൽഡിഎഫ് 12, ബിജെപി ഒരു സീറ്റു നേടിയപ്പേ‍ാൾ യുഡിഎഫിന് ഒരു സീറ്റും ലഭിച്ചില്ല. കഴിഞ്ഞതവണ യുഡിഎഫിന് 12 സീറ്റു ലഭിച്ചിരുന്നു.

1:16 PM

കിഴക്കമ്പലത്ത് 19 ൽ 17 സീറ്റും ട്വന്റി 20ക്ക്. ഭരണമുന്നണിയായ യുഡിഎഫിന് ഒന്ന്. എസ്ഡിപിഐയ്ക്കും ഒന്ന്. എൽഡിഎഫിനു സീറ്റില്ല.

1:16 PM

ചേർത്തല നഗരസഭ ഭരണം യുഡിഎഫ് നിലനിർത്തി. യുഡിഎഫ് 19, എൽഡിഎഫ് 14, സ്വതന്ത്രർ 2. ബിജെപി എസ്എൻഡിപി സഖ്യം ഒന്നും നേടിയില്ല.

1:13 PM

ബാർ കോഴ ആരോപണം ഏറ്റില്ലെന്നതിന് തെളിവാണ് പാലായിലെ മികച്ച വിജയം എന്ന് കെ.എം.മാണി

1:12 PM

കഴിഞ്ഞ തവണ ബിജെപിക്കു മൂന്നു സീറ്റാണ് ഷൊർണൂരുണ്ടായിരുന്നത്. എൽഡിഎഫിൽ നിന്ന് നഗരസഭ മുൻ ചെയർമാൻ എസ്. കൃഷ്ണദാസും വൈസ് ചെയർപഴ്സന്‍ പി.എം. ജയയും തോറ്റു.

1:11 PM

ഷൊർണൂർ നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. ആകെയുള്ള 33 സീറ്റിൽ എൽഡിഎഫ് 18,, യുഡിഎഫ് 7, ബിജെപി 7, എസ്ഡിപിഐ സ്വതന്ത്രൻ 1 എന്നതാണു കക്ഷിനില.

1:09 PM

മാവേലിക്കരയ്ക്കു പിന്നാലെ കായംകുളം നഗരസഭയും ത്രിശങ്കു. യുഡിഎഫാണ് ഇപ്പോൾ ഭരിക്കുന്നത്. എൽഡിഎഫ് 19, യുഡിഎഫ് 16, ബിജെപി 7, എൻസിപി 1, സ്വതന്ത്രൻ 1.

1:08 PM

വോട്ടെണ്ണൽ തുടങ്ങി നാലു മണിക്കൂർ പിന്നിടുമ്പോൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും കോർപറേഷനിലും എൽഡിഎഫിന് വൻ മുന്നേറ്റം സാധ്യമായി.

1:07 PM

പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി. 26ൽ 20 യുഡിഎഫ് അതിൽ 17 കേരള കോൺഗ്രസ്, 17 കേരള കോൺഗ്രസ്, മൂന്ന് കോൺഗ്രസ്, എൽഡിഎഫ് മൂന്ന്. ഒരെണ്ണം ബിജെപിക്ക്.

1:05 PM

ചിറ്റൂർ മേഖലയിലെ എരുത്തേമ്പതി പഞ്ചായത്തിൽ ഏഴാം വാർഡിലെ സരസ്വതി, കെ‍ാഴിഞ്ഞാമ്പാറ പഞ്ചായത്തിൽ മൂന്നാംവാർഡിലെ ഹെലൻ അലേ‍ാർത്തവ മേരി എന്നീ എഐഡിഎംകെ സ്ഥാനാർഥികൾ ജയിച്ചു.

1:05 PM

പാലക്കാട് നഗരസഭയിൽ ബിജെപിക്ക് ചരിത്രത്തിലാദ്യമായി വൻ മുന്നേറ്റം. 24 സീറ്റ്. നേടി. എങ്കിലും കേവല ഭൂരിപക്ഷമില്ല. ആകെയുള്ള 52 സീറ്റിൽ രണ്ടു സീറ്റിലെ ഫലപ്രഖ്യാപനം മാത്രമാണു ബാക്കി. സീറ്റ് നില.: ബിജെപി 24, യുഡിഎഫ് 16, സിപിഎം 8, വെൽഫെയർ പാർട്ടി 1, സ്വതന്ത്രൻ 1.

1:04 PM

തൃശൂർ കോർപറേഷനിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. ആകെ സീറ്റ് 55. എൽഡിഎഫ് 25, യുഡിഎഫ് 21, ബിജെപി ആറ്, എൽഡിഎഫ് വിമതൻ – ഒന്ന്, യുഡിഎഫ് വിമതർ – രണ്ട്

1:00 PM

കിഴക്കമ്പലം പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്നു ട്വന്റി 20 പിടിച്ചെടുത്തു. ഫലമറിഞ്ഞ 15 ൽ 13 സീറ്റും ട്വന്റി 20 ക്ക്. യുഡിഎഫിന് ഒന്ന്, എസ്ഡിപിഐയ്ക്കും ഒന്ന്. ഇനി നാലു സീറ്റിലെ ഫലം വരാനുണ്ട്.

12:58 PM

ഷൊർണൂർ നഗരസഭയിൽ ഫലം പ്രഖ്യാപിച്ച 28 വാർഡുകളിൽ എൽഡിഫ് 14 വാർഡുകൾ നേടി. ബിജെപി ഏഴ്, യുഡിഎഫ് ആറ്, എസ്ഡിപിഐ ഒരു സീറ്റും നേടി. ആകെ 33 വാർഡുകളാണുള്ളത്.

12:55 PM

പാലായിലെ യുഡിഎഫ് വിജയത്തിന് കേരളാ കോൺഗ്രസ് എം നേതാവും ധനമന്ത്രിയുമായ കെ.എം.മാണി ജനങ്ങളോടു നന്ദി അറിയിച്ചു.

12:53 PM

യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങൾക്കും അഴിമതിക്കുമുള്ള മറുപടി: വിഎസ്

12:44 PM

യുഡിഎഫ് ഭരണത്തിലിരുന്ന പൂഞ്ഞാർ പഞ്ചായത്തിലും പി.സി.ജോർജ് ഇഫക്ട് ഉണ്ടായി. ഭരണം എൽഡിഎഫിന്.

12:43 PM

പാർട്ടിക്കു പാളിച്ചയുണ്ടായതു പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ.

12:41 PM

പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. കക്ഷിനില: യുഡിഎഫ് – 7, എൽ‍ഡിഎഫ് – 4, ബിജെപി – 1, സ്വത. – 1.

12:40 PM

എസ്എൻഡിപിയുടെ മേൽക്കോയ്മയുള്ള കോട്ടയം കുമരകം പഞ്ചായത്തിൽ ഇടതിന് മുന്നേറ്റം.

12:39 PM

കോട്ടയം കൂരോപ്പട പഞ്ചായത്തിൽ സിഎസ്ഡിഎസ് അക്കൗണ്ട് തുറന്നു.

12:34 PM

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ രമേശ് ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫ് ജയിച്ചു

12:28 PM

തൃശൂരിൽ ഏഴ് നഗരസഭകളിൽ മൂന്നിടത്ത് എൽഡിഎഫ് ഭരിക്കും. നാലിടത്ത് ആർക്കും കേവല ഭൂരിപക്ഷമില്ല. എൽഡിഎഫ് – കൊടുങ്ങല്ലൂർ, ചാവക്കാട്, വടക്കാഞ്ചേരി. ആർക്കും ഭൂരിക്ഷമില്ലമില്ലാത്ത നഗരസഭകൾ – ഗുരുവായൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, കുന്നംകുളം

12:20 PM

കണ്ണർ ശ്രീകണ്ഠപുരം നഗരസഭയിലും യുഡിഎഫ് വിമതർ കാര്യങ്ങൾ തീരുമാനിക്കും. കക്ഷിനില: യുഡിഎഫ്–14, എൽഡിഎഫ് –13, യുഡിഎഫ് വിമതർ–3. കോൺഗ്രസിന്റെ നഗരസഭാധ്യക്ഷ സ്ഥാനാർഥി എം.ഒ.മാധവൻ പരാജയപ്പെട്ടു.

12:16 PM

ആലപ്പുഴ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ തോറ്റു. തണ്ണീർമുക്കം പഞ്ചായത്തിലാണ് മൽസരിച്ചത്.

12:12 PM

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പതിനായിരത്തിൽപരം നോട്ട രേഖപ്പെടുത്തി ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ യുഡിഎഫിനു വലിയ തിരിച്ചടി നൽകിയ കർഷകരുടെ പ്രതിനിധികളാണു ആർബിസി മുന്നണി.

12:08 PM

പാലക്കാട് ചിറ്റൂർ മേഖലയിലെ വടകരപ്പതി പഞ്ചായത്തിൽ മൂലത്തറ വലതുകര കനാൽ (ആർബിസി മുന്നണി) നീട്ടി കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്രരായി മത്സരിച്ചവരിൽ അഞ്ചു പേർക്കു വിജയം.

12:08 PM

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നിൽ. ഫലം അറിവായ 40 സീറ്റിൽ ബിജെപി 18, യുഡിഎഫ് 13, എൽഡിഎഫ് 7, വെൽഫെയർ പാർട്ടി 1, സ്വതന്ത്രൻ 1. ആകെ സീറ്റ് 52.

12:06 PM

കോട്ടയം ജില്ലാ പഞ്ചായത്തിൽ പൂഞ്ഞാർ ഡിവിഷനിൽ മൽസരിച്ച കേരളാ കോൺഗ്രസ് സ്ഥാനാർഥി നിർമല ജിമ്മി പരാജയപ്പെട്ടു.

12:02 PM

പുന്നപ്രയ്ക്ക് പുറമെ വയലാർ രക്തസാക്ഷി മണ്ഡപം വാർഡ് (വയലാർ പഞ്ചായത്ത്) കോൺഗ്രസ് വർഷങ്ങൾക്കു ശേഷം പിടിച്ചെടുത്തു. രമണി പ്രകാശനാണ് വിജയിച്ചത്.

11:59 AM

ഈരാറ്റുപേട്ട നഗരസഭയിൽ പി.സി.ജോർജ് സ്വാധീനം തെളിയുന്നു. യുഡിഎഫിന്റെ സ്വാധീനത്തിലായിരുന്ന പ്രദേശത്ത് എൽഡിഎഫിന് 13 സീറ്റു ലഭിച്ചു. യുഡിഎഫിന് 11 സീറ്റ്. എസ്ഡിപിഎ 4 സീറ്റ്. എസ്ഡിപിഐയുടെ പിന്തുണയില്ലാതെ ഭരിക്കാൻ ഇടതിനാകുകയുമില്ല.

11:58 AM

പാലക്കാട് നഗരസഭയിൽ 35 സീറ്റിലെ ഫലം വന്നു: ബിജെപി 13, യുഡിഎഫ് 13, എൽഡിഎഫ് 7, വെൽഫെയർ പാർട്ടി 1, സ്വതന്ത്രൻ 1.

11:58 AM

എറണാകുളം കിഴക്കമ്പലത്തു ട്വന്റി 20 വിജയത്തിലേക്ക്. ഫലം പ്രഖ്യാപിച്ച 10 സീറ്റിൽ എട്ടും അവർക്ക്. യുഡിഎഫിനും എസ്ഡിപിഐയ്ക്കും ഒാരോ സീറ്റ് വീതം. മൊത്തം 19 സീറ്റ്.

11:57 AM

മാവേലിക്കര നഗരസഭയിൽ ത്രിശങ്കു സഭ, ബിജെപി രണ്ടാം സ്ഥാനത്ത്. എൽഡിഎഫ് 12, ബിജെപി 9, യുഡിഎഫ് 6, സ്വതന്ത്രൻ 1, ഭരണത്തിന് 15 പേർ വേണം

11:57 AM

ഏലൂർ മുനിസിപ്പാലിറ്റി എൽഡിഎഫ് വിജയിച്ചു. ഇവിടെ സ്ഥാനമൊഴിഞ്ഞ ചെയർമാൻ ജോസഫ് ആന്റണിയും മുൻ ചെയർപേഴ്സൺ ലിസി ജോർജും തോറ്റു. ഒരു വാർഡിൽ വോട്ട് ഒപ്പത്തിനൊപ്പം വന്നപ്പോൾ നറുക്കെടുപ്പിൽ യുഡിഎഫ് ജയിച്ചു.

11:53 AM

ഷെ‍ാർണൂർ നഗരസഭയിൽ 22 ാം വാർഡിൽ നിലവിലുള്ള ചെയർമാൻ സിപിഎമ്മിലെ കൃഷ്ണദാസ് പരാജയപ്പെട്ടു.വാർഡ് ബിജെപി പിടിച്ചെടുത്തു.

11:52 AM

തൊടുപുഴ നഗരസഭയിൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല. കക്ഷി നില - ആകെ വാർഡുകൾ – 35, യുഡിഎഫ് 14, എൽഡിഎഫ് 13, ബിജെപി എട്ട്

11:48 AM

കോട്ടയം നഗരസഭാധ്യഷൻ കെ.ആർ.ജി വാര്യർ തോറ്റു. ബിജെപിയുടെ ഹരിക്കു വിജയം.

11:46 AM

കണ്ണൂരിൽ വിമതനു ചാഞ്ചാട്ടം. കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടാൽ മാത്രം കോർപറേഷനിൽ യുഡിഎഫിനു പിന്തുണയെന്നു നിലപാടുമായി കോൺഗ്രസ് വിമതൻ പി.കെ.രാഗേഷ്. ഡിസിസി പ്രസിഡന്റ് മാറി നിൽക്കണമെന്നും രാഗേഷ്.

11:41 AM

ഫസൽ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വിജയിച്ചു ∙ രാജന്‍ ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനിലും ചന്ദ്രശേഖരൻ തലശേരി നഗരസഭയിലെ ചെള്ളക്കര വാർഡിലും വിജയിച്ചു.

11:39 AM

കോഴിക്കോട് കോർപറേഷൻ ഇത്തവണയും എൽഡിഎഫ് നിലനിർത്തി. എല്ലാ സീറ്റുകളിലും ഫലം പ്രഖ്യാപിച്ചപ്പോൾ എൽഡിഎഫ് 48, യുഡിഎഫ് 20, ബിജെപി ഏഴ്.

11:38 AM

ആലുവ നഗരസഭയിലെ മുഴുവൻ വോട്ടും എണ്ണിത്തീർന്നപ്പോൾ ഭരണം യുഡിഎഫ് നിലനിർത്തി. കക്ഷിനില - യുഡിഎഫ്- 14, എൽഡിഎഫ്-9, സ്വതന്ത്രർ- 2, ബിജെപി-1

11:37 AM

മന്ത്രി പി.ജെ. ജോസഫിന്റെ വാർഡിൽ (പുറപ്പുഴ പഞ്ചായത്തിലെ നാലാം വാർഡ്) കേരള കോൺഗ്രസിലെ(എം)ആലീസ് ജോസ് വിജയിച്ചു.

11:37 AM

പാലക്കാട് സിപിഎം കുത്തകയായിരുന്ന അകത്തേത്തറ പഞ്ചായത്തിൽ ഇത്തവണ ആർക്കും ഭൂരിപക്ഷമില്ല. 17 വാർഡുകളിൽ അഞ്ചു സീറ്റാണു സിപിഎമ്മിനു ലഭിച്ചത്. അഞ്ച് ബിജെപിയും അഞ്ച് യുഡിഎഫും നേടി. കഴിഞ്ഞതവണ യഥാക്രമം ഒൻപതിൽ സിപിഎമ്മും ഏഴെണ്ണത്തിൽ യുഡിഎഫുമാണ് വിജയിച്ചത്.

11:36 AM

പാലക്കാട് നഗരസഭ ചെയർമാനായിരുന്ന കോൺഗ്രസിലെ പി.വി. രാജേഷ് നഗരസഭയിലെ പതിനെട്ടാം വാർഡായ കൊപ്പത്ത് പരാജയപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് സി. കൃഷ്ണകുമാറാണ് 30 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാജേഷിനെ പരാജയപ്പെടുത്തിയത്.

11:33 AM

പ്രഥമ കൂത്താട്ടുകുളം നഗരസഭയുടെ ഭരണം സ്വതന്ത്രർ തീരുമാനിക്കും. യുഡിഎഫ് 12, എൽഡിഎഫ് 11, മറ്റുള്ളവർ 2 ( രണ്ടും കോൺ. വിമതർ)

11:29 AM

ദേവികുളം ബ്ലോക്കിലെ പെമ്പിള്ളെ ഒരുമൈ സ്ഥാനാർഥി ഗോമതി വിജയിച്ചു.

11:28 AM

കണ്ണൂർ കോർപറേഷൻ വിമതന്റെ പിന്തുണയോടെ യുഡിഎഫ് ഭരിക്കും.

11:24 AM

കൊല്ലത്ത് നാലു മുനിസിപ്പാലിറ്റിയും എൽഡിഎഫിന്.

11:22 AM

പുതുതായി രൂപീകരിച്ച പന്തളം നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ല. ആകെയുള്ള 33 സീറ്റിൽ എൽഡിഎഫ് – 15, യുഡിഎഫ് – 11, ബിജെപി – 7.

11:21 AM

കൊടുങ്ങല്ലൂർ മുൻ നഗരസഭാധ്യക്ഷ സിപിഎമ്മിലെ കെ.ബി. മഹേശ്വരി ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടു.

11:20 AM

മാവേലിക്കര നഗരസഭയിൽ എസ്എൻഡിപി സ്ഥാനാർഥി ഷാജി എം പണിക്കർ ജയിച്ചു.

11:18 AM

തൃപ്പൂണിത്തുറയിൽ യുഡിഎഫിനു ഭരണം നഷ്ടമായി. എൽഡിഎഫ് 15, യുഡിഎഫ് മൂന്ന്, ബിജെപി 9, മറ്റുള്ളവർ ഒന്ന്.

11:17 AM

തൃശൂർ ജില്ലയിൽ പുതുതായി രൂപീകരിച്ച വടക്കാഞ്ചേരി നഗരസഭ എൽഡിഎഫ് പിടിച്ചു. കേവല ഭൂരിപക്ഷത്തിന് വേണ്ട 22 സീറ്റ് നേടി. യുഡിഎഫ് 9 സീറ്റും ബിജെപി ഒരു സീറ്റും നേടി.

11:15 AM

പാലാ, കോട്ടയം, ചങ്ങനാശേരി നഗരസഭകൾ യുഡിഎഫ് ഭരിക്കും. ജില്ലയിലെ ആറു നഗരസഭകളിൽ അഞ്ചിലും ബിജെപി അക്കൗണ്ട് തുറന്നു.

11:13 AM

യുഡിഎഫ് ഭരിച്ചിരുന്ന ഇരിങ്ങാലക്കുട നഗരസഭയിൽ മുന്നണികൾ ഒപ്പത്തിനൊപ്പം. 41 അംഗ സഭയിൽ എൽഡിഎഫിന് 19 സീറ്റും യുഡിഎഫിന് 19 സീറ്റും ബിജെപിക്ക് മൂന്നു സീറ്റും. 21 സീറ്റ് വേണം കേവല ഭൂരിപക്ഷത്തിന്.

11:13 AM

കൊല്ലം കരുനാഗപ്പള്ളി നഗരസഭയും എൽഡിഎഫിന്. ആകെ വാർഡുകൾ 35. എൽഡിഎഫ് 18, യുഡിഎഫ് 15, ബിജെപി ഒന്ന്, സ്വതന്ത്രൻ ഒന്ന്.

11:11 AM

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു

11:10 AM

പാലക്കാട് നഗരസഭയിൽ 25 സീറ്റിലെ ഫലം വന്നു. ബിജെപി 11, യുഡിഎഫ് 8, സിപിഎം 4, വെൽഫെയർ പാർട്ടി 1, സ്വതന്ത്രൻ 1. ആകെയുള്ളത് 52 സീറ്റ്.

11:09 AM

പാലക്കാട് ജില്ലയിൽ പുതുതായി രൂപീകരിച്ച പട്ടാമ്പി നഗരസഭയിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ ഭരിക്കും. ആകെയുള്ള 28 വാർഡുകളിൽ 19 എണ്ണത്തിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് ആറിലും ബിജെപി മൂന്നു വാർഡുകളിലും വിജയിച്ചു.

11:07 AM

കഴിഞ്ഞ തവണ ഒരു സീറ്റുപോലും ഇടതുമുന്നണിക്കില്ലായിരുന്ന വയനാട് പടിഞ്ഞാറത്തറ പഞ്ചായത്ത് ഇത്തവണ ഇടതുമുന്നണിക്ക്.

11:06 AM

വടകര നഗരസഭ എൽഎഡിഎഫ് നിലനിർത്തി. എൽഡിഎഫ് – 26, യുഡിഎഫ് 18, ബിജെപി – രണ്ട്, കോൺഗ്രസ് റിബൽ ഒന്ന്

11:06 AM

കായംകുളം നഗരസഭയിൽ സ്വതന്ത്രനായി മൽസരിച്ച എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സുൾഫിക്കർ മയൂരി 114 വോട്ടിന് വിജയിച്ചു

11:06 AM

തിരുവല്ല നഗരസഭയിൽ നറുക്കെടുപ്പു നടന്ന സീറ്റ് എൽഡിഎഫിന്. ഭരണം യുഡിഎഫിന്.

11:05 AM

കോർപറേഷനിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി പി.എം. സുരേഷ്ബാബു പാറോപ്പടി വാർഡിൽ ജയിച്ചു.

11:02 AM

തൊടുപുഴ നഗരസഭയിൽ 25 വാർഡുകളുടെ ഫലം പ്രഖ്യാപിച്ചു. യുഡിഎഫ്– 11, എൽഡിഎഫ് –ഒൻപത്, ബിജെപി – അഞ്ച്. കഴിഞ്ഞ തവണ ബിജെപി നാലു വാർഡുകളിലാണു വിജയിച്ചത്.

11:01 AM

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് മുന്നിൽ നിൽക്കുമ്പോൾ തന്നെ അവരുടെ മേയർ സ്ഥാനാർഥി ജയൻബാബു തോറ്റു. ബിജെപിക്ക് ചരിത്രനേട്ടം. 22സീറ്റിൽ ജയിച്ചു.

11:01 AM

തളിപ്പറമ്പ് നഗരസഭ ഭരണം യുഡിഎഫിന്. ആന്തൂർ കൂട്ടിച്ചേർത്തു തളിപ്പറമ്പ് കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ആന്തൂരിനെ വേർപ്പെടുത്തി തളിപ്പറമ്പ് ഭരണം വീണ്ടും യുഡിഎഫിന്. ബിജെപിക്ക് ഒരു സീറ്റ്

11:00 AM

തിരുവല്ല നഗരസഭ യുഡിഎഫിന്. ആകെയുള്ള 39 സീറ്റിൽ 22 എണ്ണം നേടി. എൽഡിഎഫ് – 9, ബിജെപി – 4, സ്വത – 2, എസ്ഡിപിഐ – 1. ഒരു സീറ്റിൽ നറുക്കു വേണ്ടിവരും. നഗരസഭയിൽ ആദ്യമായാണ് എസ്ഡിപിഐ ജയിക്കുന്നത്.

10:59 AM

കൊച്ചി കോർപറേഷൻ ഒന്നാം ഡിവിഷൻ (ഫോർട്ട്കൊച്ചി, ഫോർട്ട്‌വൈപ്പിൻ): യുഡിഎഫിന്റെ ഷൈനി മാത്യു (കോൺ) ജയിച്ചു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഷൈനി ആറുമാസം മുൻപാണു നാട്ടിലെത്തിയത്.

10:58 AM

കൊച്ചി കോർപറേഷൻ: മുൻ ഡപ്യൂട്ടി സ്പീക്കറും മുൻമേയറുമായ കെ.എം. ഹംസക്കുഞ്ഞ് (എൽഡിഎഫ്) തൃക്കണാർവട്ടം ഡിവിഷനിൽനിന്നു ജയിച്ചു. എൻസിപി ടിക്കറ്റിലായിരുന്നു.

10:57 AM

കൊച്ചി കോർപറേഷൻ: അയ്യപ്പൻകാവ് ഡിവിഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപക് ജോയിക്കു വിജയം.

10:56 AM

കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് – എൽഡിഎഫ് സമനില. യുഡിഎഫ് വിമതൻ ഭരണത്തിൽ നിർണായകമാകും

10:51 AM

കൊല്ലം ജില്ലയിൽ ഇടതുതരംഗം. കൊല്ലം കോർപറേഷനു പുറമെ നാലു നഗരസഭകളും എൽഡിഎഫ് ഭണത്തിലേക്ക്. കരുനാഗപ്പള്ളി നഗരസഭ മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. ഇവിടെ എൽഡിഎഫ് മുന്നിലാണ്. ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിൽ 22 ലും എൽഡിഎഫ് ലീഡ് ചെയ്യുന്നു.

10:50 AM

തൃശൂർ ജില്ലയിൽ എൽഡിഎഫ് മുന്നേറ്റം. കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും എൽഡിഎഫ് മുന്നിൽ.

10:50 AM

ഇടുക്കി ജില്ലയിൽ മറയൂർ, ദേവികുളം പഞ്ചായത്തുകളിലായി രണ്ടു എഐഎഡിഎംകെ സ്ഥാനാർഥികൾ വിജയിച്ചു.

10:48 AM

ചങ്ങനാശേരി നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പായി. യുഡിഎഫ് 15, എൽഡിഎഫ് 10, ബിജെപി മൂന്ന്.

10:46 AM

കൊല്ലം കോർപറേഷൻ വീണ്ടും എൽഡിഎഫ് ഭരണത്തിലേക്ക്. ഫലം പ്രഖ്യാപിച്ച 41 സീറ്റിൽ എൽഡിഎഫിന് 26, യുഡിഎഫിന് 13, ബിജെപിക്ക് രണ്ട്. കോർപറേഷൻ രൂപീകരിച്ചതു മുതൽ എൽഡിഎഫ് ആണ് ഭരണത്തിൽ.

10:45 AM

പുതുതായി രൂപീകരിച്ച വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് 15 സീറ്റിൽ ജയിച്ചു. യുഡിഎഫ് എട്ടു സീറ്റിലും ബിജെപി ഒരു സീറ്റിലും ജയിച്ചു. 21 സീറ്റു വേണം കേവലഭൂരിപക്ഷത്തിന്.

10:44 AM

ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളിൽ 24 എണ്ണത്തിൽ യുഡിഎഫും 21 എണ്ണത്തിൽ എൽഡിഎഫും മുന്നിൽ.

10:43 AM

തൃശൂർ കോർപറേഷൻ നിലവിലെ മേയർ രാജൻ പല്ലൻ പള്ളിക്കുളം ഡിവിഷനിൽ വിജയിച്ചു.

10:42 AM

പാലക്കാട് മണ്ണാർക്കാട് നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ല. 29 സീറ്റുകളിൽ 13 സീറ്റ് എൽഡിഎഫും 13, യുഡിഎഫും നേടി. ബിജെപിക്ക് മൂന്നു സീറ്റും ലഭിച്ചു.

10:42 AM

മാനന്തവാടി നഗരസഭ എൽഡിഎഫിന്. ബത്തേരിയിൽ ഫോട്ടോഫിനിഷ്

10:41 AM

കോട്ടയം നഗരസഭയിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ 17 സീറ്റിൽ വിജയിച്ചു.എൽഡിഎഫ് അഞ്ച് – ബിജെപി –3

10:40 AM

തൃശൂർ കൊടകര പഞ്ചായത്ത് നാലാം വാർഡിൽ കോൺഗ്രസ് – ബിജെപി സ്ഥാനാർഥികൾക്കു തുല്യ വോട്ട്. നറുക്കെടുപ്പ് ഉണ്ടാകും.

10:39 AM

കൊല്ലത്ത് പുതുതായി രൂപീകരിച്ച കൊട്ടാരക്കര നഗരസഭ എൽഡിഎഫിന്. ഇവിടെ ആർ. ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ്–ബി എട്ടിടത്തുമത്സരിച്ചതിൽ ആറിടത്തും തോറ്റു. കൊല്ലം കോർപ്പറേഷനിൽ ബിജെപിക്ക് ഇതുവരെ രണ്ടു സീറ്റ്

10:38 AM

മുൻ മേയറും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായ തോട്ടത്തിൽ രവീന്ദ്രൻ (സിപിഎം) കോർപറേഷന‍് ചക്കോരത്ത്കുളം വാർഡിൽ ജയിച്ചു.

10:35 AM

പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് വീണ്ടും അധികാരത്തിൽ. 32ൽ 18 സീറ്റ് നേടി. എൽഡിഎഫ് – 9, എസ്ഡിപിഐ – 1.

10:35 AM

തിരുവല്ല നഗരസഭ – യുഡിഎഫ് – 17, എൽഡിഎഫ് – 8, ബിജെപി – 4, സ്വത. – 2. നഗരസഭാധ്യക്ഷ ഡെൽസി സാം തോറ്റു.

10:35 AM

കൊല്ലം കരുനാഗപ്പള്ളി നഗരസഭയിലും ബിജെപി അക്കൗണ്ട് തുറന്നു. ഒരു സീറ്റിൽ ജയം. ജില്ലയിൽ ആകെയുള്ള 11 ബ്ലോക്കു പഞ്ചായത്തുകളിലും എൽഡിഎഫ് മുന്നിൽ.

10:33 AM

ഗുരുവായൂർ നഗരസഭയിൽ മുൻ കെപിസിസി എക്സിക്യൂട്ടിവ് അംഗവും കോൺഗ്രസ് വിമതസ്ഥാനാർഥിയുമായ പ്രഫ. ശാന്തകുമാരി വിജയിച്ചു. നഗരസഭയിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. ബിജെപിക്ക് ഒരു സീറ്റ്.

10:33 AM

കോഴിക്കോട് കോർപറേഷൻ അരീക്കാട് വാർഡിൽ മുൻഎംഎൽഎ വി.കെ.സി. മമ്മത് കോയ (സിപിഎം) ജയിച്ചു.

10:30 AM

പാലക്കാട് ജില്ലാപഞ്ചായത്തിലെ 30 സീറ്റുകളിൽ 17 എൽഡിഎഫ്, അഞ്ച് യുഡിഎഫ്

10:29 AM

കോട്ടയത്ത് മീനടം പഞ്ചായത്തിൽ ഒൻപതാം വാർഡിൽ എൽഡിഎഫിനും യുഡിഎഫിനും ഒരേ വോട്ട്. പോസ്റ്റൽ വോട്ടും ഒരുപോലെ. ഇനി നറുക്കെടുപ്പ്.

10:29 AM

കോഴിക്കോട് കോർപറേഷനിൽ ബിജെപിക്കു നാലാമത്തെ സീറ്റ്. ബേപ്പൂർ പോർട്ടിൽ സതീഷ്കുമാർ ജയിച്ചു.

10:29 AM

പാലക്കാട് നഗരസഭയിൽ ആകെയുള്ള 52 സീറ്റിൽ 16 എണ്ണത്തിന്റെ ഫലം വന്നു. ബിജെപി 7, കോൺഗ്രസ് 5, എൽഡിഎഫ് 3, സ്വതന്ത്രൻ 1.

10:28 AM

മുൻ മേയർ ടോണി ചമ്മണിയുടെ സ്റ്റാഫായി ജോലി ചെയ്ത എം.ജി. അരിസ്റ്റോട്ടിൽ കലൂർ സൗത്തിൽ ജയിച്ചു. തോറ്റത് കോർപറേഷനിലെ പ്രതിപക്ഷ നേതാവായിരുന്ന എം.ജെ. ജേക്കബ്.

10:28 AM

പെരിന്തൽമണ്ണ, തിരൂർ നഗരസഭകൾ എൽഡിഎഫിന്. തിരൂർ എൽഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലൂടെ കഴിഞ്ഞ തവണ എൽഡിഎഫ് ഭരണത്തിലിരുന്ന പെരിന്തൽമണ്ണയിൽ ഇത്തവണ വൻ മുന്നേറ്റം.

10:27 AM

കാസർകോട് കാഞ്ഞങ്ങാട് നഗരസഭയിലെ 39-ാം വാർഡിൽ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യവോട്ട്. മുസ്‌ലിം ലീഗിലെ കരിം കുശാൽനഗറും ഇടതു സ്വതന്ത്രൻ സന്തോഷും 227 വോട്ട് വീതം നേടി. നറുക്കെടുപ്പ് നടക്കും.

10:27 AM

കോഴിക്കോട് കോർപറേഷനിൽ ബിജെപിയുടെ മൂന്നാമത്തെ സീറ്റ് കാരപ്പറമ്പ് വാർഡിൽ നവ്യ ഹരിദാസിന്റെ ജയം മൂന്ന് വോട്ടിന്. ഇവിടെ വീണ്ടും വോട്ടെണ്ണും.

10:26 AM

പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് വീണ്ടും അധികാരത്തിനരികെ. 32 വാർഡിൽ 16 എണ്ണം യുഡിഎഫ് നേടി. എൽഡിഎഫ് – 8, എസ്ഡിപിഐ – 1.

10:26 AM

കോട്ടയത്ത് അയ്മനം, മീനടം പഞ്ചായത്തുകളിൽ സമത്വമുന്നണി അക്കൗണ്ട് തുറന്നു.

10:24 AM

മലപ്പട്ടം പഞ്ചയത്തിൽ 13 സീറ്റിൽ എൽഡിഎഫ് വിജയം. ഇവിടെയും പ്രതിപക്ഷമില്ല.

10:24 AM

അടൂർ നഗരസഭയിൽ ഫലം പൂർണം. ആർക്കും ഭൂരിപക്ഷമില്ല. ആകെ 28 സീറ്റ്. എൽഡിഎഫ് – 14, യുഡിഎഫ് – 13, കോൺ. വിമതൻ – 1.

10:23 AM

എൽഡിഎഫ് തൃശൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന ഡോ. ഷീല വിശ്വനാഥൻ തോറ്റു. മുന്നേറ്റം എൽഡിഎഫിനാണ്.

10:23 AM

തൃശൂർ കോർപറേഷനിൽ മുൻ മേയർ ഐ.പി. പോൾ (കോൺഗ്രസ്) തോറ്റു. ഇവിടെ ബിജെപി സ്ഥാനാർഥി കെ. മഹേഷ് ജയിച്ചു. കഴിഞ്ഞ ഭരണസമിതിയിൽ ആദ്യ മൂന്നുവർഷം ഐ.പി. പോൾ ആയിരുന്നു മേയർ.

10:22 AM

കൂത്തുപറമ്പ് നഗരസഭ 28ൽ 27ഉം എൽഡിഎഫിന്. ഒരു സീറ്റ് യുഡിഎഫിന്.

10:22 AM

കൊല്ലത്ത് പുതുതായി രൂപീകരിച്ച കൊട്ടാരക്കര നഗരസഭയിലും ബിജെപി അക്കൗണ്ട് തുറന്നു

10:21 AM

പുന്നപ്ര സമരഭൂമിയിൽ സിപിഎം മൂന്നാം സ്ഥാനത്ത്. യുഡിഎഫിലെ ഗോപിദാസ് 415 വോട്ടിന് ജയിച്ചു. രണ്ടാം സ്ഥാനം ബിജെപിക്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ സിപിഎം റിബലാണ് ജയിച്ചത്.

10:20 AM

വൈക്കം നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു. രണ്ടിടത്ത് ജയം.

10:20 AM

പാലക്കാട് പുതുതായി നിലവിൽ വന്ന മണ്ണാർക്കാട് നഗരസഭയിൽ ബിജെപിയും മൂന്നുസീറ്റു നേടി. എൽഡിഎഫ്–7, യുഡിഎഫ്–5 സീറ്റുകളിൽ വിജയിച്ചു

10:19 AM

പുതുതായി രൂപീകരിക്കപ്പെട്ട കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫിന്റെ അപ്രതീക്ഷിത മുന്നേറ്റം(16–13).

10:19 AM

പന്തളം നഗരസഭയിലും ഇഞ്ചോടിഞ്ച് മത്സരം. എൽഡിഎഫ് – 7, യുഡിഎഫ് – 7, ബിജെപി – 4.

10:18 AM

നീലേശ്വരം നഗരസഭ ഒന്നാം വാർഡ് പടിഞ്ഞാറ്റംകൊഴുവലിൽ എൽഡിഎഫ് സ്ഥാനാർഥി പി.കുഞ്ഞികൃഷ്ണൻ യുഡിഎഫിലെ ശിവപ്രസാദ് അറുവാത്ത് പരാജയപ്പെടുത്തിയത് രണ്ട് വോട്ടിന്.

10:18 AM

കാസർകോട് നീലേശ്വരം നഗരസഭയിൽ യുഡിഎഫ് മുന്നേറ്റം. ആകെ 32 വാർഡുകളിൽ ഫലം വന്ന 15ൽ 13 എൽഡിഎഫിന്. മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു.

10:17 AM

കായംകുളം നഗരസഭയിൽ ചെയർമാനും വൈസ് ചെയർമാനും തമ്മിലുള്ള മൽസരത്തിൽ വൈസ് ചെയർമാൻ യു. മുഹമ്മദ് ജയിച്ചു. ബിജെപിയുടെ സഹായത്തോടെ മൽസരിച്ച ചെയർപഴ്സൻ രാജശ്രീ കോമളത്തിന് കിട്ടിയത് വെറും 67 വോട്ട്

10:16 AM

കുന്നംകുളം നഗരസഭയിൽ ആർഎംപി ഒരു സീറ്റ് പിടിച്ചു.

10:16 AM

പാലക്കാട് ചിറ്റൂർ നഗരസഭയിലെ 29 സീറ്റുകളിൽ 11 ഇടത്ത് എൽഡിഎഫ് വിജയിച്ചു. എട്ടിടത്ത് യുഡിഎഫും ജയിച്ചു. നിലവിൽ എൽഡിഎഫിനു മൂന്നു സീറ്റാണുളളത്.

10:15 AM

ഒറ്റപ്പാലം നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാതെ ഫലപ്രഖ്യാപനം. ആകെയുള്ള 36 വാർഡിൽ എൽഡിഎഫ് 15, യുഡിഎഫ് 8, ബിജെപി 7, സിപിഎം വിമതർ 5, സ്വതന്ത്രൻ 1 എന്നതാണു കക്ഷിനില.

10:15 AM

തിരുവല്ല നഗരസഭയിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം (8 – 8). ബിജെപി നാലു സീറ്റ് നേടി.

10:14 AM

കെപിസിസി നിർവാഹകസമിതിയംഗവും മുൻ‌‌ ഉടുമ്പൻ ചോല നിയമസഭാ യുഡിഎഫ് സ്ഥാനാ‍ർഥിയുമായ ജോസി സെബാസ്റ്റ്യൻ ചങ്ങനാശേരി നഗരസഭയിൽ യുഡിഎഫ് റിബലിനോട് തോറ്റു. സജി തോമസ് ആണ് ജയിച്ചത്.

10:13 AM

പാലക്കാട് നഗരസഭയിൽ 11 സീറ്റ് ഫലം വന്നപ്പോൾ ബിജെപി അഞ്ച്, യുഡിഎഫ് 4, സിപിഎം 2.

10:11 AM

പെരിന്തൽമണ്ണ നഗരസഭ എൽഡിഎഫും മഞ്ചേരി നഗരസഭ യുഡിഎഫും ഉറപ്പാക്കി

10:09 AM

പുതുതായി രൂപീകരിച്ച കട്ടപ്പന നഗരസഭ യുഡിഎഫിന്. മൂന്നു വാർഡുകളിൽ ബിജെപി അക്കൗണ്ട് തുറന്നു.

10:09 AM

അടൂർ നഗരസഭയിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം 12 – 12

10:08 AM

കൊച്ചി കോർപറേഷൻ: തേവരയിൽ ഇടതു സ്ഥാനാർഥി എലിസബത്ത് ജയിച്ചു എന്നു സ്ഥിരീകരിച്ചു.

10:08 AM

സിപിഎം കോട്ടയായ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ അഞ്ചു വാർഡിലെ ഫലം വന്നതിൽ നാലും ബിജെപി ജയിച്ചു. എസ്എൻഡിപി–ബിജെപി സഖ്യം എറണാകുളം ജില്ലയിൽ ഏറ്റവുമധികം ഫലമുണ്ടാക്കുന്ന പഞ്ചായത്തായി വടക്കേക്കര മാറുമെന്നു സൂചന.

10:05 AM

പുതുതായി രൂപീകരിച്ച കൊണ്ടോട്ടി നഗരസഭയിൽ മതേതര മുന്നണിക്ക് മുൻതൂക്കം. (സിപിഎം – കോൺഗ്രസ് സഖ്യ മുന്നണി)

10:04 AM

തിരുവില്വാമല പഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി എം. ഉദയനെ ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ തോൽപ്പിച്ചു.

10:04 AM

ഇരിട്ടി നഗരസഭയിലും ബിജെപിക്ക് വിജയം. 5,7 വാർഡുകളിൽ ബിജെപി വിജയിച്ചു.

10:03 AM

കൊല്ലം ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിൽ 47 ഇടത്തു എൽഡിഎഫ് മുന്നിൽ. 21 ൽ യുഡിഎഫും

10:03 AM

കാഞ്ഞങ്ങാട് നഗരസഭയിൽ ഏറ്റവും ശ്രദ്ധേയ മൽസരം നടന്ന 14 മുൻസിപ്പൽ ഓഫിസ് വാർഡിൽ മുസ്‍ലിം ലീഗ് വിമത സ്ഥാനാർഥി റാംഷിദ് ഹൊസ്ദുർഗിന് അട്ടിമറി ജയം.

10:02 AM

തൃപ്പൂണിത്തുറ നഗരസഭയിൽ 14 സീറ്റ് എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫ് 12, യുഡിഎഫ് 1, ബിജെപി 1

10:01 AM

കോഴിക്കോട് കോർപറേഷനിൽ ബിജെപിയുടെ നമ്പിടി നാരായണൻ ജയിച്ചു.

10:00 AM

പാലക്കാട് പുതുതായി രൂപീകരിച്ച മണ്ണാർക്കാട് നഗരസഭയിൽ ഫലം പ്രഖ്യാപിച്ച 17 സീറ്റിൽ യുഡിഫ് 7, സിപിഎം 7, ബിജെപി 3. ആകെ സീറ്റുകൾ 29 ആണ്.

10:00 AM

കട്ടപ്പന നഗരസഭയിലെ വലിയകണ്ടം വാർഡ് ബിജെപിക്ക്.

9:59 AM

കോൺഗ്രസ് എംഎൽഎ കെ. അച്യുതന്റെ മണ്ഡലമായ ചിറ്റൂരിലെ ചിറ്റൂർ തത്തമംഗലം നഗരസഭയിൽ യുഡിഎഫ് പതറുന്നു. നിലവിൽ യുഡിഎഫ് ഭരിക്കുന്ന ചിറ്റൂർ തത്തമംഗലം നഗരസഭയിൽ യുഡിഎഫ് 6, എൽഡിഎഫ് 8. കഴിഞ്ഞ തവണ മൂന്നു സീറ്റു മാത്രമാണ് എൽഡിഎഫിനുണ്ടായിരുന്നത്.

9:57 AM

തലശേരി നഗരസഭയിൽ ബിജെപിക്ക് ഇതുവരെ അഞ്ചു സീറ്റ്. എൽഡിഎഫിനു ലീഡ്.

9:56 AM

പീരുമേട് ഒന്നാം വാർഡിൽ അണ്ണാഡിഎംകെ വിജയിച്ചു

9:55 AM

കൂത്തുപറമ്പ് നഗരസഭ ഭരണം വീണ്ടും എൽഡിഎഫിന്.

9:54 AM

പരവൂർ നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിർത്തി.

9:54 AM

കരുനാഗപ്പള്ളി നഗരസഭയിൽ എൽഡിഎഫ് ഒൻപതിലം യുഡിഎഫ് ആറിലും ജയിച്ചു

9:53 AM

കുത്തിയതോട് പഞ്ചായത്തിൽ എൽഎഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ തമ്മിൽ സമനില. ഇനി നറുക്കെടുപ്പ്

9:49 AM

പുനലൂർ നഗരസഭയിൽ എൽഡിഎഫ് 11 ലും യുഡിഎഫ് 10 ലും ജയിച്ചു.

9:48 AM

കൊട്ടാരക്കര നഗരസഭയിൽ 10 വാർഡിൽ യുഡിഎഫും ആറ് വാർഡിൽ എൽഡിഎഫും ജയിച്ചു. കേരള കോൺഗ്രസ്–ബി ജില്ലാ പ്രസിഡന്റ് പൊടിയൻ വർഗീസ് ദയനീയമായി തോറ്റു.ആകെ വാർഡ് 29

9:48 AM

മൂന്നാർ മേഖലയിൽ പെമ്പിള്ളെ ഒരുമൈ സ്ഥാനാർഥികൾ മുന്നിൽ.

9:46 AM

ആലപ്പുഴ നഗരസഭ മുല്ലാത്ത് വളപ്പിൽ പിഡിപി ജയിച്ചു.

9:44 AM

തൃശൂർ കോർപറേഷനിൽ വൻ വിജയപ്രതീക്ഷയുണ്ടായിരുന്ന യുഡിഎഫ് പിന്നിൽ. അഞ്ചിടത്ത് എൽഡിഎഫ് ജയിച്ചപ്പോൾ രണ്ടിടത്തുമാത്രമാണ് യുഡിഎഫ് ഇതുവരെ വിജയിച്ചത്. രണ്ടിടത്തു ബിജെപിയും.

9:42 AM

കൊച്ചി കോർപറേഷനിലെ 39–ാം ഡിവിഷനിൽ മുൻ ഡപ്യൂട്ടി മേയർ യുഡിഎഫിന്റെ ടി.ജെ. വിനോദ് ജയിച്ചു. സിപിഎമ്മിന്റെ കെ.ഡി. വിൻസന്റിനെയാണു പരാജയപ്പെടുത്തിയത്.

9:41 AM

ഷൊർണൂർ നഗരസഭയിൽ 33 സീറ്റിൽ എട്ടെണ്ണത്തിന്റെ ഫലം വന്നപ്പോൾ സിപിഎം 4, ബിജെപി 4. നിലവിൽ ബിജെപിക്ക് മൂന്നു സീറ്റ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.

9:40 AM

കൊല്ലം കോർപറേഷനിൽ ബിജെപി മുന്നണി മൂന്നിടത്തു ജയിച്ചു. രണ്ടിടത്തു ബിജെപി യും ഒരിടത്തു എസ്എൻഡിപി യോഗം സ്ഥാനാർഥിയും.

9:39 AM

കാഞ്ഞങ്ങാട് നഗരസഭയിൽ യുഡിഎഫിന്റെ അധ്യക്ഷ സ്ഥാനാർഥി എൻ.എ.ഖാലിദിനെതിരെ വിമതനായി മൽസരിച്ച മരുമകന് വിജയം.

9:37 AM

പരവൂർ നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിർത്തി. ആകെ സീറ്റ് 32. എൽഡിഎഫ് 17, യുഡിഎഫ് 0, ബിജെപി 3, യുഡിഎഫ് റിബൽ രണ്ട്. നിലവിൽ ബിജെപിക്ക് ഒരു അംഗമുണ്ടായിരുന്നതു മൂന്നായി.

9:36 AM

ചേർത്തല നഗരസഭയിൽ നിലവിലെ ചെയർപഴ്സൻ യുഡിഎഫിലെ ജയലക്ഷ്മി തോറ്റു ജയിച്ചത് സ്വതന്ത്ര.

9:35 AM

ചാവക്കാട് മുനിസിപ്പാലിറ്റിയിൽ ഭരണം എൽഡിഎഫിന്. 30 സീറ്റിൽ 16 ഇടത്ത് വിജയിച്ചു.

9:35 AM

പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ കോൺഗ്രസിലെ കെ.ആർ.അജിത്കുമാർ തോറ്റു. ഇവിടെ സിപിഎമ്മിലെ പുതുമുഖം വി.ആർ.ജോൺസൺ 119 വോട്ടിനു ജയിച്ചു.

9:34 AM

കൊട്ടാരക്കര നഗരസഭയിൽ യുഡിഎഫ് ഏഴ് വാർഡിലും എൽഡിഎഫ് അഞ്ച് വാർഡിലും ജയിച്ചു

9:31 AM

മാരാരിക്കുളം വടക്ക് പഞ്ചായത്ത് വെള്ളാപ്പള്ളി നടേശന്റെ വാർഡിൽ യുഡിഎഫ് ജയിച്ചു, ബിജെപി മൂന്നാമത്

9:31 AM

എം.പി.വീരേന്ദ്രകുമാറിന്റെ വാർഡിൽ ജനതാദൾ (യു) തോറ്റു.

9:29 AM

ആദ്യ ഒന്നരമണിക്കൂർ പിന്നിടുമ്പോഴും എൽഡിഎഫ് തന്നെ മുന്നിൽ. ബിജെപിയും നേട്ടം കൊയ്യുന്നു. യുഡിഎഫ് പിന്നോട്ട്.

9:27 AM

മലപ്പുറത്ത് 37 പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നിൽ 11 ഇടത്ത് എൽഡിഎഫ്. 10 നഗരസഭകളിൽ യുഡിഎഫ് മുന്നിൽ. ഒരിടത്ത് (പൊന്നാനി) എൽഡിഎഫ്. കൊണ്ടോട്ടിയിൽ ലീഗ് വിരുദ്ധ മുന്നണി മുന്നിൽ

9:27 AM

കട്ടപ്പന നഗരസഭയിൽ ചെയർമാനാകുമെന്നു കരുതുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി സി.കെ. മോഹൻ വിജയിച്ചു.

9:26 AM

ആന്തൂർ നഗരസഭയിൽ മുഴുവൻ സീറ്റുകളും ഇടതിന്. 28ൽ 28.

9:25 AM

തലശേരി നഗരസഭയിലേക്കു കാരായി ചന്ദ്രശേഖരൻ വിജയിച്ചു.

9:24 AM

പത്തനംതിട്ട നഗരസഭ ആറാം വാർഡിൽ യുഡിഎഫ് കൗൺസിലർ സജി കെ. സൈമണിന്റെ ഭൂരിപക്ഷം 505. മറ്റു സ്ഥാനാർഥികൾക്കു കിട്ടിയത്: സിപിഐ – 61, ബിജെപി – 62.

9:22 AM

പാലാ നഗരസഭയിൽ കേരള കോൺഗ്രസ് മുന്നേറുന്നു. നാലിടത്ത് വിജയം

9:22 AM

കൊല്ലം കോർപറേഷൻ മേയർ സിപിഐ യിലെ ഹണി ബഞ്ചമിൻ വടക്കുംഭാഗം ഡിവിഷനിൽ വീണ്ടും ജയിച്ചു

9:21 AM

തലശേരി നഗരസഭയിൽ ബിജെപിക്കു വൻ മുന്നേറ്റം.

9:20 AM

കൊടുങ്ങല്ലൂർ നഗരസഭയിൽ ബിജെപി മൂന്ന് സീറ്റിൽ ലീഡ് ചെയ്യുന്നു. ഇവിടെ യുഡിഎഫ് അഞ്ച് സീറ്റിലും എൽഡിഎഫ് രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. ഭരണം പിടിക്കുമെന്ന് ബിജെപി ആവർത്തിച്ച് അവകാശപ്പെട്ടിരുന്ന നഗരസഭയാണ് കൊടുങ്ങല്ലൂർ.

9:19 AM

ഗുരുവായൂർ നഗരസഭയിൽ ആറിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും വിജയിച്ചു.

9:18 AM

ഒറ്റപ്പാലം നഗരസഭയിൽ 21 വാർഡുകളുടെ ഫലം വന്നതിൽ എൽഡിഎഫ് 12, യുഡിഎഫ് ആറ്, ബിജെപി-രണ്ട്, സ്വതന്ത്രൻ 1.

9:18 AM

10 വർഷം കുഴൽമന്ദം എംഎൽഎയും പിന്നീട് പാലക്കാട് ഏരിയ സെക്രട്ടറിയുമായിരുന്നു നാരായണൻ. നൗഷാദ് പാലക്കാട് മുൻ എംഎൽഎയാണ്.

9:18 AM

പാലക്കാട് നഗരസഭയിൽ മുൻ എംഎൽഎമാരും സിപിഎം സ്ഥാനാർഥികളുമായ എം. നാരായണനും ടി.കെ. നൗഷാദും തോറ്റു.

9:15 AM

ഈരാറ്റുപേട്ട നഗരസഭയിൽ കടുവാമുഴി വാർഡിൽ പി.സി.ജോ‍ർജിന്റെ സെക്യുലർ അക്കൗണ്ട് തുറന്നു.

9:14 AM

കൊല്ലം കോർപറേഷനിൽ തേവള്ളി ഡിവിഷനിൽ ബിജെപി ജയിച്ചു. ബിജെപി അക്കൗണ്ട് തുറന്നു.

9:14 AM

മുൻ മന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ അന്തരിച്ച എ.എൽ. ജേക്കബിന്റെ മകൻ ലിനോ ജേക്കബ് കൊച്ചി കോർപറേഷന്റെ എറണാകുളം സെൻട്രലിൽ തോറ്റു.

9:11 AM

പത്തനംതിട്ട നഗരസഭ പത്താം വാർഡിൽ എസ്‍ഡിപിഐ സ്ഥാനാർഥി ജയിച്ചു. ഇവിടെ സിറ്റിങ് കൗൺസിലർ (കോൺ) സുഗന്ധ സുകുമാരൻ തോറ്റു. കഴിഞ്ഞ തവണയും നഗരസഭയിൽ എസ്ഡിപിഐ ഒരു സീറ്റ് നേടിയിരുന്നു.

9:09 AM

കൊച്ചി നഗരസഭയിൽ വൈറ്റില ജനതാ ഡിവിഷനി‍ൽ കെപിസിസി സെക്രട്ടറി എം. പ്രേമചന്ദ്രൻ ജയിച്ചു.

9:06 AM

ചങ്ങനാശേരി നഗരസഭയിൽ ബിജെപിക്ക് രണ്ടു സീറ്റുകളിൽ വിജയം. രണ്ടും സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്തത്.

9:06 AM

കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയിൽ നീലേശ്വരം വാർഡിൽ ബിജെപിയുടെ രജിത മുപ്പാട്ട് ജയിച്ചു. മുക്കം മുനിസിപ്പാലിറ്റിയിലെ കന്നി തിരഞ്ഞെടുപ്പാണിത്.

9:05 AM

ഇതിൽ രണ്ട് വാർഡുകളിൽ ഓരോന്നു വീതം യുഡിഎഫിൽ നിന്ന് സിപിഎമ്മും ബിജെപിയും പിടിച്ചു.

9:03 AM

നിലവിൽ എൽഡിഎഫ് ഭരിക്കുന്ന ഷൊർണൂർ നഗരസഭയിൽ നാല് വാർഡുകളിലെ ഫലങ്ങൾ പുറത്തു വന്നപ്പോൾ എൽഡിഎഫിന് 3, ബിജെപിക്ക് ഒന്ന്.

9:02 AM

പുതുതായി രൂപീകരിച്ച പന്തളം നഗരസഭയിൽ യുഡിഎഫിന് മേൽക്കൈ. ഫലമറിഞ്ഞ ഏഴു സീറ്റിൽ അഞ്ചെണ്ണം യുഡിഎഫിന്. എൽഡിഎഫിനും ബിജെപിക്കും ഒന്നു വീതം.

9:00 AM

കൊല്ലം കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു.

8:59 AM

പെരിന്തൽമണ്ണ നഗരസഭയിൽ ഫലമറിഞ്ഞ 10 സീറ്റുകളിൽ യുഡിഎഫ് ഏഴ് സീറ്റിലും എൽഡിഎഫ് മൂന്ന് സീറ്റിലും വിജയിച്ചു.

8:58 AM

കൽപറ്റ നഗരസഭ യുഡിഎഫ് നിലനിർത്തി. 15 സീറ്റ് യുഡിഎഫ്, 12 എൽഡിഎഫ്. ഒരെണ്ണം യുഡിഎഫ് റിബൽ നേടി.

8:57 AM

സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മൽസരിച്ച കെ.ജി.സത്യവ്രതൻ തൃപ്പൂണിത്തുറ നഗരസഭയിൽ വിജയിച്ചു.

8:55 AM

നായനാരുടെ മകൾ ഉഷ മുൻ സ്പീക്കർ അലക്സാണ്ടർ പറമ്പിത്തറയുടെ മകൻ ഡേവിഡ് പറമ്പിത്തറയോടാണു തോറ്റത്.

8:54 AM

കൊച്ചി നഗരസഭയിലെ 53–ാം ഡിവിഷൻ എൽഡിഎഫ് ജയിച്ചു.

8:54 AM

കൊച്ചി മുൻ മേയർ കെ.ജെ. സോഹൻ (യുഡിഎഫ്) തോറ്റു

8:53 AM

കൊച്ചി നഗരസഭയിലെ ഇടപ്പള്ളി കുന്നുംപുറം ഡിവിഷനിൽ മൽസരിച്ച യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ദീപ്തി മേരി വർഗീസ് തോറ്റു.

8:52 AM

പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിൽ എണ്ണൽ കേന്ദ്രത്തിലേക്കു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഇടിച്ചുകയറിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നു എണ്ണൽ വൈകി.

8:51 AM

പാലക്കാട് പുതുതായി രൂപീകരിച്ച മണ്ണാർക്കാട് നഗരസഭയിൽ ആറണ്ണത്തിൽ യുഡിഫ്. ഒന്ന് എൽഡിഎഫ് നേടി.

8:50 AM

കണ്ണൂരിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും മുന്നിൽ.

8:49 AM

മഞ്ചരിയിൽ ബിജെപി അക്കൗണ്ട് തുറന്നു. മേലാക്കം വാർഡിലാണ് ബിജെപി സ്‌ഥാനാർഥി ജയിച്ചത്.

8:48 AM

പേ‍ാളിങ് ഏജന്റുമാർ എത്താൻ വൈകിയതിനാൽ പാലക്കാട് നഗരസഭയിൽ വേ‍ാട്ടെണ്ണൽ ഇരുപതുമിനിറ്റ് വൈകി.

8:47 AM

പത്തനംതിട്ട നഗരസഭയിൽ ഡിസിസി വൈസ് പ്രസിഡന്റും ഐഎൻടിയുസി ജില്ലാ പ്രസിഡ‍ന്റുമായ എ. ഷംസുദീൻ, മുൻ നഗരസഭാധ്യക്ഷ സിപിഎമ്മിലെ അമൃതം ഗോകുലൻ എന്നിവർ തോറ്റു.

8:46 AM

തൊടുപുഴ നഗരസഭയിൽ ചെയർപഴ്സനാകുമെന്നു കരുതിയിരുന്ന കോൺഗ്രസിന്റെ ഷീജാ ജയൻ തോറ്റു.

8:45 AM

കൽപറ്റ, മാനന്തവാടി നഗരസഭകളിൽ ഇടതുമുന്നേറ്റം. ഗ്രാമപഞ്ചായത്ത് വാർഡുകളിലും ഇടതുമുന്നേറ്റം.

8:43 AM

ഇരിങ്ങാലക്കുട നഗരസഭയിൽ ആദ്യ വിജയം യുഡിഎഫിന്. വിജയിച്ചത് സോണിയ ഗിരി

8:41 AM

പാനൂർ നഗരസഭയിൽ രണ്ടാം വാർഡിൽ ബിജെപി സ്ഥാനാർഥി സി. മനോജനു വിജയം

8:41 AM

യുഡിഎഫിന്റെ മേയർ സ്ഥാനാർഥി സുമ ബാലകൃഷ്ണനോടാണ് എം.വി.ഗിരിജ പരാജയപ്പെട്ടത്.

8:39 AM

എം.വി.രാഘവന്റെ മകൾ കണ്ണൂർ കോർപ്പറേഷനിലേക്കു മൽസരിച്ച എം.വി. ഗിരിജ തോറ്റു.

8:35 AM

കൊച്ചി കോർപ്പറേഷനിൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മകൾ ഉഷ പ്രവീൺ പരാജയപ്പെട്ടു.

8:32 AM

കൊച്ചി കോർപ്പറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി സൗമിനി ജയിൻ വിജയിച്ചു.

8:30 AM

കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് വിമതയ്ക്കു വിജയം

8:29 AM

തൃശൂരിൽ വോട്ടെണ്ണൽ വൈകുന്നു.

8:27 AM

കൊല്ലം കോർപ്പറേഷനിൽ ഇഞ്ചോടിഞ്ചു പോരാട്ടം.

8:25 AM

ചേർത്തല നഗരസഭ ഒന്നാം വാർഡിൽ സിപിഎം ജയിച്ചു. രണ്ടാം സ്ഥാനം ബിജെപിക്ക്. രണ്ടാം വാർഡിൽ കോൺഗ്രസ് ജയിച്ചു.

8:18 AM

ആന്തൂരിൽ ആകെയുള്ള 28 വാർഡുകളിൽ 14ലും നേരത്തെ എൽഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

8:17 AM

ആന്തൂരിൽ എൽഡിഎഫ്. ഏഴാം വാർഡായ കീലേരിയിലെ ഫലം പുറത്തു വന്നതോടെ കണ്ണൂരിലെ ആന്തൂർ നഗരസഭ ഭരണം എൽഡിഎഫിന്.

8:16 AM

ഗ്രാമപഞ്ചായത്തിലും നഗരസഭയിലും ബ്ലോക്കിലും എൽഡിഎഫ് മുന്നിൽ.

8:15 AM

ആദ്യ വിജയം യു‍ഡിഎഫിന്. കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർഥി മാലിനി വിജയിച്ചു.

8:08 AM

വോട്ടെണ്ണൽ തുടങ്ങി, ആദ്യഫലസൂചനകളിൽ എൽഡിഎഫിനു മുൻതൂക്കം

7:48 AM

വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു.

7:45 AM

സ്ട്രോങ് റൂമുകൾ തുറന്നു.

7:38 AM

മലപ്പുറത്ത് വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കം.

7:28 AM

എട്ടു പോളിങ് ബൂത്തുകൾക്ക് ഒരു വോട്ടെണ്ണൽ മേശയെന്ന തരത്തിലാണ് ക്രമീകരണം.

7:25 AM

എട്ടരയ്ക്കു മുൻപ് ഗ്രാമപഞ്ചായത്തുകളുടെയും ഏറ്റവുമൊടുവിൽ, ഉച്ചയോടെ ജില്ലാ പഞ്ചായത്തുകളുടെയും ഫലമറിയാം.

7:22 AM

പോസ്റ്റൽ ബാലറ്റ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് വോട്ടെണ്ണൽ.

7:19 AM

2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 76.80% ആയിരുന്നു മൊത്തം പോളിങ്.

7:15 AM

തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടു ഘട്ടങ്ങളിലായി റെക്കോർഡ് പോളിങ്. വോട്ടിങ് ശതമാനം 78.33 രേഖപ്പെടുത്തി.

7:12 AM

കണ്ണൂർ ജില്ലയിൽ രാഷ്ട്രീയപ്പാർട്ടികളു‌ടെ ആഹ്ലാദപ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും ഇന്നു മുതൽ 13 വരെ കർശന നിയന്ത്രണം.

7:10 AM

ആദ്യമെണ്ണുക തപാൽ വോട്ടുകൾ.

7:05 AM

ആദ്യ ഫലസൂചനകൾ 8.10ന്.

7:00 AM

സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ.