ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍
കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ ഭൂരിപക്ഷം സ്കൂളുകളും മറ്റു
സ്ഥാപനങ്ങളും റജിസ്റ്റര്‍ ചെയ്തു. കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ ഇനിയും
അവസരം. അഞ്ഞൂറില്‍ കൂടുതല്‍ അംഗങ്ങളുള്ള സ്കൂളുകള്‍, സ്ഥാപനങ്ങള്‍
എന്നിവയ്ക്കു നാലു ദിവസത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്യാം.
ഇതില്‍ കുറവ് അംഗങ്ങളുള്ള സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജനുവരി
ആദ്യവാരം റജിസ്ട്രേഷന് അവസരം നല്‍കും. റജിസ്ട്രേഷനും മറ്റു
സംശയനിവാരണങ്ങള്‍ക്കുമായി ടോള്‍ഫ്രീ നമ്പര്‍ ഉടന്‍ നിലവില്‍
വരും.സംസ്ഥാനത്താകെ ഏഴായിരം പോയിന്റുകളില്‍ നിന്ന് ഒരേ സമയം ലക്ഷക്കണക്കിന്
ആളുകള്‍ റണ്‍ കേരള റണ്ണില്‍ പങ്കെടുക്കും.
ഓരോ ജില്ലയിലും ഓടുന്നതിനുള്ള പോയിന്റുകളുടെ എണ്ണം
നിശ്ചയിച്ചിട്ടുണ്ട്.റജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ 0497
2739088, 2760088 (പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5
വരെ)