103-ന്റെ ചെറുപ്പവുമായിറണ്‍ കേരള റണ്ണില്‍

തികുമരകം: ദേശീയ ഗെയിംസിന്റെ ഭാഗമായി 20ന് നടക്കുന്ന റണ്‍ കേരള റണ്ണില്‍ 103 വയസുകാരനും പങ്കാളിയാകും. കാല്‍പ്പന്തു കളിയുടെ ആരാധകനായ പരുവയ്ക്കല്‍ (കാടിയാട്ട് കോട്ടേജ്) ഒ.ജെ. ഫിലിപ്പ് എന്ന ഇള്ളപ്പനാണ് പ്രായം തളര്‍ത്താത്ത ആവേശവുമായി ഓടുക.

കുമരകം റോഡിലെ ബോട്ട് ജെട്ടി ഭാഗത്തെ ഓട്ടക്കാരോടൊപ്പം ഫിലിപ്പും റണ്ണിന്റെ ഭാഗമാകും. ഓടുമ്പോള്‍ ധരിക്കേണ്ട ജഴ്സി വാങ്ങിക്കഴിഞ്ഞു.

കോട്ടയം എംഡി സ്കൂളിലെ ഫുട്ബോള്‍ ടീമിന്റെ ക്യായാപ്റ്റനായിരുന്നു. സിഎംഎസ് കോളജിലെ ടെന്നിസ് ക്ളബ് ക്യാപ്റ്റനായിരുന്നു. ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍ ടീം അംഗവുമായിരുന്ന ഇള്ളപ്പന് ഓട്ടം എന്നും ആവേശമാണ്. ഫുട്ബോളില്‍ ലാറ്റിനമേരിക്കന്‍ ശൈലിയാണ് ഇഷ്ടം.
ഇഷ്ടതാരം മറഡോണയായിരുന്നെങ്കിലും ഇപ്പോള്‍ മെസിയോടാണ് ആരാധന. കുമരകം വൈഎംസിഎ പ്രസിഡന്റായി 11 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.