ഞാനുമുണ്ട് ഒാടാന്‍; നിങ്ങളോ?

റോഷന്‍ ആന്‍ഡ്രൂസ്, (സിനിമാ സംവിധായകന്‍)
ദേശീയ ഗെയിംസിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന റണ്‍കേരള റണ്ണിന്റെ ഭാഗമാകാന്‍ ഞാനുമുണ്ടാകും. 20ന് കൊച്ചിയില്‍ നടക്കുന്ന കൂട്ടയോട്ടത്തില്‍ ഞാനും അണിചേരും.
കേരളത്തെയാകെ ഊര്‍ജസ്വലമാക്കുന്ന പരിപാടിയായി 'റണ്‍കരള റണ്‍' മാറുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.

ദേശീയ ഐക്യബോധത്തിനും കായിക കേരളത്തിനും ആരോഗ്യ ശീലങ്ങള്‍ക്കും തീര്‍ച്ചയായും പ്രചോദനമാണ് റണ്‍ കേരള റണ്‍.
കൂട്ടയോട്ടത്തില്‍ പങ്കാളികളാകുന്നവര്‍ കേരളത്തിന്റെ മഹത്തായ ഒരുമയോട് ഐക്യപ്പെടുകയാണ്. കായിക ക്ഷമതയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും വലിയ സന്ദേശവും ഇത് നമുക്കു പകര്‍ന്നു നല്‍കും