ഒരു കോടിയില്‍ 'ഒന്നാകാന്‍' റണ്‍ കേരള റണ്‍ അവസരം

തൃശൂര്‍ : നമ്മുടെ സ്ഥാപനത്തിന്റെയോ ക്ളബിന്റെയോ സ്കൂളിന്റെയോ മുന്നിലുള്ള അല്‍പദൂരം. അതു നമ്മുടെ കായിക സ്വപ്നത്തിലേക്കുള്ള ഓട്ടത്തിനുള്ള മൈതാനമാക്കാം. 20നു 10.30ന് ഓടാനിറങ്ങുമ്പോള്‍ നിങ്ങള്‍ ഒരു കോടിയില്‍ ഒരാളാവുകയാണ്. കേരളത്തില്‍ 7000 കേന്ദ്രങ്ങളില്‍ ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം നടക്കുന്ന കൂട്ടയോട്ടമാണു റണ്‍ കേരള റണ്‍. സ്കൂളുകള്‍, സന്നദ്ധസംഘടനകള്‍, ക്ലബുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, കുടുംബശ്രീകള്‍, ഫാക്ടറികള്‍, വ്യാപാര സ്ഥാപനങ്ങള്‍ അങ്ങനെ ആര്‍ക്കും ഈ ഓട്ടത്തില്‍ പങ്കെടുക്കാം.

സംഘം ചെറുതോ വലുതോ ആവട്ടെ. ഇന്ത്യയുടെ കായിക സ്വപ്നത്തിലേക്കുള്ള കുതിപ്പാണു നിങ്ങളുടെ സ്ഥാപന പരിസരത്തു ലഭ്യമായ ദൂരത്തില്‍
ഒരേസമയത്തു നടത്താവുന്ന ഈ കൂട്ടയോട്ടം. ജില്ലയിലെ ജനനേതാക്കളും കായികതാരങ്ങളും അടക്കമുള്ള പ്രമുഖര്‍ ഓടും. നിങ്ങള്‍ ഓടേണ്ട കേന്ദ്രം നിങ്ങള്‍ക്കു തന്നെ തിരഞ്ഞെടുക്കാം.നിങ്ങളുടെ സ്ഥാപനത്തിന്റെയോ ക്ളബിന്റെയോ സമീപകേന്ദ്രം തന്നെ തിരഞ്ഞെടുക്കാം. വിളിക്കേണ്ട നമ്പര്‍ 0487 2442312. (പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ).

 റജിസ്റ്റര്‍ ചെയ്ത ചില സ്ഥാപനങ്ങള്‍.
∙ അമല മെഡിക്കല്‍ കോളജ്.
∙ ഐഇഎസ് പബ്ലിക് സ്കൂള്‍.
∙ ഐഇഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്.
∙ ഐഇഎസ് ട്രെയിനിങ് കോളജ്.
∙ ഇന്‍ഫോപ്രിസം.
∙ കോഡ് സെന്റര്‍.
∙ ഡ്രീം സോണ്‍.
∙ പി.ജി. സെന്റര്‍.
∙ ഫ്രാങ്ക് ലിൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയര്‍ഹോസ്റ്റസ് ട്രെയിനിങ്.
∙ ഗവ. കോളജ് ഫോര്‍ഫൈന്‍ ആര്‍ട്സ്.