ഒരുമയുടെ ഒാട്ടത്തില്‍ എല്ലാവരും കൂടണം

കെ. എം. മാണി (ധനമന്ത്രി )

കേരളം ആതിഥ്യമേകുന്ന ദേശീയ ഗെയിംസില്‍ രാജ്യത്തെ മിടുക്കന്മാരായ കായികതാരങ്ങളെല്ലാം മല്‍സരിക്കുമ്പോള്‍ അവര്‍ക്ക് ഇതുവരെ കിട്ടാത്ത ആവേശവും ആത്മവിശ്വാസവും നമ്മള്‍ കൊ
ടുക്കണം. കാഴ്ചക്കാരായി മാറിനില്‍ക്കാതെ ഓരോ കേരളീയനും അവര്‍ക്കൊപ്പം ഓടി കേരളത്തിന്റെ കൂട്ടായ്മയുടെ കരുത്തും ആവേശവും കാണിക്കണം. അതിനുള്ള അവസരമാകണം 'റണ്‍ കേ
രള റണ്‍'. കേരളത്തിന്റെ പെരുമയെ ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ എല്ലാവരും ഒന്നിച്ചിറങ്ങണം.

കേരളത്തിലെ ജനങ്ങള്‍ ഒരേദിവസം ഒരേസമയം ഓടുന്നതു ലോകമറിയണം. ജാതിയും മതവും രാഷ്ട്രീയവുമൊക്കെ മറന്നുള്ള ഒത്തൊരുമയാണു സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇനി സമയം പാഴാക്കാനില്ല. എല്ലാവരും തയാറാകണം. സുഹൃത്തുക്കളെയും ബന്ധുക്കളെയും റണ്‍ കേരള റണ്ണിനൊപ്പം ഓടാന്‍ സന്നദ്ധരാക്കുകയും വേണം. ദേശീയ ഗെയിംസ് ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഒരുമയുടെ ഓട്ടത്തിനൊപ്പം ചേരാനെത്തുന്നതു ആവേശം ഇരട്ടിയാക്കുന്നു.

കൂട്ടയോട്ടത്തില്‍ സ്കൂളുകള്‍, കോളജുകള്‍, പിടിഎകള്‍, സന്നദ്ധസംഘടനകള്‍, ക്ളബ്ബുകള്‍, സമുദായസംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായികള്‍, യുവസംഘടനകള്‍ എന്നിവയെല്ലാം ഒത്തുചേരണം. എല്ലാവരും ഒത്തൊരുമിച്ചു നാടിനുവേണ്ടി ഒാടുന്ന അസുലഭമുഹൂര്‍ത്തവുമാപും റണ്‍ കേരള റണ്‍...