ചരിത്രമാകും കൂട്ടയോട്ടം, ചരിത്രമാകും ഗെയിംസ്

ഐ.എം. വിജയന്‍

ഒന്നിലധികം ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ട് ഞാന്‍, കളിക്കാരന്റെ റോളിലും കാഴ്ചക്കാരന്റെ റോളിലും. ആ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ ഒരുകാര്യം തറപ്പിച്ചു പറയ
ട്ടെ, കേരളം ആതിഥേയത്വം വഹിക്കുന്ന ഈ ദേശീയ ഗെയിംസ് ചരിത്രത്തിലിടം നേടും,.

സംഘാടന മികവിന്റെയും സൗകര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമല്ലിത്. ഒരു കോടിയാളുകള്‍അണിചേരുന്നൊരു കൂട്ടയോട്ടം രാജ്യത്തിന്റെ ചരിത്രത്തിലാദ്യം. നമ്മുടെ കായികാവേശവും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നതാവും റണ്‍ കേരള റണ്‍ കൂട്ടയോട്ടം.

അതില്‍ പങ്കുചേര്‍ന്നും ദേശീയവികാരം നെഞ്ചിലേറ്റിയും ഈ ഗെയിംസിനെ നമുക്ക് ചരിത്ര സംഭവമാക്കി മാറ്റണം. അതില്‍ പങ്കാളിയായി ചരിത്രത്തില്‍ പേര് രേഖപ്പെടുത്താന്‍ ഞാനെത്തും. നിങ്ങളുമുണ്ടാകില്ലേ.