റണ്‍ കേരള റണ്‍; നമുക്ക് ഗോളടിക്കണം

സി.വി.പാപ്പച്ചന്‍

ഞങ്ങള്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരേ ലക്ഷ്യമാണ് ഗോളടിക്കുക. ഗോളി മുതല്‍ ഡിഫന്‍ഡര്‍മാരും ഫോര്‍വേഡ് കളിക്കുന്നവരും ഒക്കെ അവരുടേതാ റോള്‍ നിര്‍വഹിക്കുന്നത് എതിരാളിയുടെ ഗോള്‍വല കുലുങ്ങുന്ന ആ നിമിഷത്തിനു വേണ്ടിയാണ്.

മൂന്നു പതിറ്റാണ്ടിനു ശേഷം കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന് മുന്നോടിയായി സര്‍ക്കാര്‍ നടത്തുന്ന 'റണ്‍μരള റണ്‍' കൂട്ടയോട്ടത്തിന്റെ ലക്ഷ്യവും ഇതുതന്നെയാണ്. കായിക സ്വപ്നത്തിലേക്ക്, ദേശീയ ഗെയിംസിന്റെ മികച്ച നടത്തിപ്പിലേക്ക് എല്ലാവരുടെയും മനസ് ഒരുക്കുക.