നമുക്ക് കാതോര്‍ക്കാം, പുതിയ കുതിപ്പിന്

എംപി എം.ബി. രാജേഷ്
പാലക്കാട് :ദേശീയ ഗെയിംസിന് മുന്നോടിയായി 20നു ജനപങ്കാളിത്തത്തോടെ നടക്കുന്ന കൂട്ടയോട്ടം റണ്‍ കേരള റണ്ണിന് യുവ എംപി എം.ബി.രാജേഷിന്റെ ആശംസ. കേരളത്തിന്റെ കായികരംഗത്തു പുതിയ കുതിപ്പുകള്‍ക്കു സഹായിക്കുന്ന ആവേശം സൃഷ്ടിക്കാന്‍ ദേശീയ ഗെയിംസ് സഹായിക്കുമെന്ന് എം.ബി. രാജേഷ് പറഞ്ഞു.

ഇതിനുള്ള തുടക്കമാകുന്ന റണ്‍ കേരള റണ്ണിന് എല്ലാ ആശംസകളും നേരുന്നു. 1987നു ശേഷം ഇപ്പോഴാണു ദേശീയ ഗെയിംസിന് കേരളം വേദിയാകുന്നത്. എഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ ജേതാവ് കെ.കെ. പ്രേമചന്ദ്രന്‍ മുതല്‍ മുഹമ്മദ് അഫ്സലും പി.യു. ചിത്രയും വരെയുള്ള കായികതാരങ്ങളുടെ പാരമ്പര്യമുള്ള നാടാണു പാലക്കാട്.

ഇനിയും ഇവിടെ നിന്ന് ഒട്ടേറെ പേര്‍ കായികരംഗത്തേക്ക് ആവേശത്തോടെ കടന്നുവരുമെന്നാണുപ്രതീക്ഷ. അതിനുള്ള വേദിയാണ് ദേശീയഗെയിംസും റണ്‍ കേരള റണ്‍ കൂട്ടയോട്ടവുമെന്നും രാജേഷ് പറഞ്ഞു.