ഉണർവിന്റെ കൂട്ടായ്മ

ബ്ലെസി

ജനുവരി 20നു രാവിലെ നടക്കുന്ന റൺ കേരള റൺ എന്ന കൂട്ടയോട്ടം കേരളത്തെ ഒരുമണിക്കൂറെങ്കിലും ഒറ്റച്ചരടിൽ കോർക്കേുന്ന അനുഭവമാകും എന്നു തോന്നുന്നു. കേരളത്തിലെ മൂന്നു കോടി ജനങ്ങളും ഇതിൽ പങ്കെടുക്കണം.

ഒരു മണിക്കൂർ നേരത്തേക്ക് ഗതാഗതം നിയന്ത്രിച്ചായാലും അച്ചടക്കത്തിന്റെയും ദേശസ്നേഹത്തിന്റെയും ഉണർവിന്റെയും ‘പോസിറ്റീവ് എനർജി’യുടെയും ഈ കൂട്ടായ്മയിൽ നാം പങ്കെടുക്കണം. വർഷങ്ങൾക്കു ശേഷം കേരളത്തെ തേടിയെത്തുന്ന ദേശീയ ഗെയിംസിന്റെ മുന്നോടിയായ ഈ യത്നം ഗിന്നസ് റെക്കോർഡിൽ പോലും സ്ഥാനം പിടിച്ചേക്കും.

പുതിയ ലക്ഷ്യത്തിലേക്കും മൂല്യബോധത്തിലേക്കും കേരളത്തെ നയിക്കുന്ന പുതുയുഗത്തിന്റെ പിറവിയായിമാറട്ടെ റൺ കേരള എന്ന് ആഗ്രഹിക്കുന്നു. എന്റെ മാതൃവിദ്യാലയമായ തിരുവല്ല എസ് സി സെമിനാരി സ്കൂളിനു മുന്നിലെ കൂട്ടയോട്ടത്തിൽ ഞാനും പങ്കാളിയാകും, തീർച്ച.