ഏറ്റവും ഭംഗിയാക്കുക

കെ ശിവദാസൻ നായർ എംഎൽഎ

സംസ്ഥാനത്തെ കായികപ്രേമികൾ ഉറ്റു നോക്കുന്ന വലിയ സംഭവമാണ് ദേശീയ ഗെയിംസ്. അത് ഏറ്റവും ഭംഗിയാക്കുക എന്നത് മലയാളികളുടെ കടമയാണ്. നല്ല ആതിഥേയരാകുന്നതിന്റെ പെരുമയ്ക്കൊപ്പം നമുക്കു മറ്റു പലതും നേടാനുമുണ്ട്.

കേരളത്തിന്റെ കായികരംഗത്ത് വലിയ മാറ്റങ്ങൾ ദേശീയ ഗെയിംസിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നമ്മുടെ കായിക താരങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കാനും ഇതു വഴിയൊരുക്കും.

ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനും ഗെയിംസിന്റെ ആവേശമുണർത്താനും സംഘടിപ്പിക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം വിപുലവും വേറിട്ടതുമായ ഉദ്യമമാണ്. അതിന് എല്ലാ വിജയവും നേരുന്നു. ഓരോ മലയാളിയും റൺ കേരള റൺ കൂട്ടയോട്ടത്തിൽ ചുവടുവയ്ക്കണം.