കൂട്ടയോട്ടത്തിൽ ചേരാൻ ഞാനും

ചിറ്റയം ഗോപകുമാർ എംഎൽഎ

ദേശീയ ഗെയിംസിനെ വരവേൽക്കാനുള്ള റൺ കേരള റൺ കൂട്ടയോട്ടത്തിൽ ചേരാൻ ഞാനുമുണ്ട്. നിങ്ങളെയെല്ലാവരെയും ഞാൻ അതിലേക്കു ക്ഷണിക്കുന്നു. കായിക കേരളത്തിനും നമ്മുടെ ചെറുപ്പക്കാർക്കും വലിയ ആവേശവും പ്രോത്സാഹനവും പകർന്നാണ്ദേശീയ ഗെയിംസ് വീണ്ടുമെത്തുന്നത്.

ദേശീയ ഗെയിംസിനെ സ്വീകരിക്കാൻ ഒരുങ്ങുന്ന കേരളത്തിന്റെ സ്വാഗതഗാനമാണ് റൺ കേരള റൺ. നല്ല ആതിഥേയരെന്നു പേരു കേട്ടവരാണു മലയാളികൾ.

ആ ഖ്യാതി നിലനിർത്താനും കൂടുതൽ നാടുകളിൽ എത്തിക്കാനുമുള്ള മികച്ച അവസരമാണിത്. റൺ കേരള റൺ കൂട്ടയോട്ടത്തിലൂടെ, ദേശീയ ഗെയിംസിന്റെ സംഘാടനത്തിലൂെട നമുക്കു മാതൃകയാകാം. അഭിമാനിക്കാം. വരൂ, ആവേശത്തിന്റെ ചുവടുകളുമായി..