കേരളത്തിന്റെ െഎക്യ വിളംബരം

വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : നമ്മുടെ നാടിന്റെ കായിക വളർച്ചയ്ക്കു വലിയ കുതിപ്പേകുന്ന ദേശീയ ഗെയിംസിന് ഏറ്റവും ഉചിതമായ വിളംബരമാണു മലയാളികൾ ഒന്നിക്കുന്ന ‘റൺ കേരള റൺ’ എന്ന് എസ് എൻ ഡി പി യോഗം ജനറൽ സെകട്ട്രറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളം ഒന്നാകെ ഓടുമ്പോൾ കൂട്ടത്തിൽ താനും ഓടുമെന്നദ്ദേഹം അറിയിച്ചു. മലയാളികൾ എല്ലാവരും ഈ കൂട്ടയോട്ടത്തിൽ പങ്കുചേരണമെന്നാണ് എന്റെ ആഗ്രഹവും സ്വപ്നവും.

കാരണം ഈ ഓട്ടം നേട്ടത്തിലേക്കാണ്. നാം കാലുവയ്ക്കുന്നതു ചരിത്രത്തിലേക്കും. കേരളത്തിന്റെ െഎക്യവും കരുത്തും ലോകം മുഴുവൻ തിരിച്ചറിയാ ൻ ഇൗ കൂട്ടായ്മ വഴിയൊരുക്കും. കൂട്ടയോട്ടം വഴി ദേശീയ ഗെയിംസിന്റെ അലയൊലികൾ നാടിന്റെ നാനാഭാഗങ്ങളിലും എത്തട്ടെ. കായിക പ്രേമികളായ പുതു തലമുറയ്ക്കാണ് ഇത്തരം ശ്രമങ്ങളുടെ പ്രയോജനം ലഭിക്കുക.

ആവേശപൂർവം കായികരംഗത്തേക്കിറങ്ങാനും നാടിനു നേട്ടങ്ങൾ സമ്മാനിക്കാനും ഇൗ കൂട്ടയോട്ടം പ്രചോദനമാകും. അതിനാൽ, എല്ലാവരും ഈ യജ്ഞത്തിൽ പങ്കുചേരുക—അദ്ദേഹം അഭ്യർഥിച്ചു. റൺ കേരള റണ്ണിൽ എസ്എൻഡിപിയുടെയും ട്രസ്റ്റിന്റെയും വിവിധ ഘടകങ്ങളും സ്ഥാപനങ്ങളും അനുബന്ധസംഘടനകളും സജീവമായി പങ്കുചേരുമെന്നും ഇതിനുള്ള നിർദേശം ബന്ധപ്പെട്ടവർ ക്കെല്ലാം നൽകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു