മുൻപന്തിയിൽ ഞാനുമുണ്ടാകും..

ബിഷപ് തോമസ് കെ. ഉമ്മൻ

ഒരുമയോടെ ജീവിക്കാൻ കേരളസമൂഹം പഠിക്കാനുള്ള ഒരു സന്ദേശം കൂടിയാണ് റൺ കേരള റണ്ണിലൂടെ ലഭിക്കുന്നത്. എല്ലാ മതിൽക്കെട്ടുകളും മാറ്റിവച്ച് ഒത്തൊരുമയുടെ ഇൗ ഓട്ടം ലോകത്തിനു മാതൃകയാകണം. സന്ദേശമാകണം. ചരിത്രത്തിലേക്കുള്ള ചുവടായ ഇൗ ഓട്ടത്തിൽ സിഎസ്എെ മധ്യകേരള മഹായിടവക യുടെ എല്ലാ പിന്തുണയുമുണ്ടെന്ന് മാത്രല്ല, സഭയുടെ എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഇൗ മഹാസംരംഭത്തിൽ ഭാഗഭാക്കാകും. അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. ദേശീയ ഗെയിംസ് കടന്നുപോകുമ്പോൾ കേരളത്തിൽ ഒരുമയുടെ ഒരു അന്തരീഷം ഉണ്ടാകണം. മൂല്യബോധവും ആരോഗ്യവുമുള്ള വരും തലമുറയ്ക്കൊരു സുദിനം കുറിക്കുന്നതുമാകണം ഇൗ കൂട്ടയോട്ടം. നാട് ഒരുമിക്കുമ്പോൾ മുൻപന്തിയിൽ ഞാനുമുണ്ടാകും.

ജോസ് കെ മാണി കുടുംബസമേതം
കോട്ടയം : ദേശീയ ഗെയിംസിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന റൺ kkകേര റണ്ണിൽ ജോസ് കെ മാണി എംപിയും കുടുംബവും പങ്കെടുക്കും. ജോസ് കെ മാണിക്കൊപ്പം ഭാര്യ നിഷ, മക്കളായ ഋതിക, കുഞ്ഞു മാണി എന്നിവരും പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകും. പൊതുപ്രവർത്തക രെല്ലാവരും രാഷ്ട്രീയത്തിനതീതമായി കുടുംബത്തോടൊപ്പം കൂട്ടയോട്ടത്തിൽ പങ്കെടുക്കണമെന്നാണ് തന്റെ അഭ്യർഥനയെന്നും അദ്ദേഹം പറഞ്ഞു.


ചരിത്രത്തിന്റെ ഭാഗമാകാൻ എംജിയും
കോട്ടയം : മഹാത്മാ ഗാന്ധി സർവkലാശാല റൺ kkകേരള റണ്ണിൽ ഭാഗമാകുന്നു. വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ സിൻഡിക്കറ്റംഗങ്ങൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരെ അണിനിരത്തി സർവകലാശാല ആസ്ഥാനത്ത് 20നു രാവിലെ 10.30ന് കൂട്ടയോട്ടം നടത്തും. സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകളോടും അതതു സ്ഥാപനങ്ങളിൽ കൂട്ടയോട്ടങ്ങൾ സംഘടിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു ഡോ.ബാബു സെബാസ്റ്റ്യൻ പറഞ്ഞു.

റൺ കേരള റൺ’ കൂട്ടയോട്ടം തൽസമയം വരയ്ക്കാൻ കാർട്ടൂൺ അക്കാദമി
ദേശീയ ഗെയിംസിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന റൺ കേരള റൺ ചരിത്ര വിസ്മയമാകുമ്പോൾ അതിനു ചിരിവരയുടെ ചാരുത പകരാൻ കേരള കാർട്ടൂൺ അക്കാദമിയും. കാരിക്കേച്ചർ പ്രതിഭകളായ അൻപതോളം കാർട്ടൂണിസ്റ്റുകൾ കൂട്ടയോട്ടത്തിന്റെ തൽസമയ കാരിക്കേച്ചർ വരയ്ക്കുന്നു. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരെ വരച്ചവരയിലാക്കാൻ 20നു തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഇവർ എത്തുമെന്നു കാർട്ടൂൺ അക്കാദമി ചെയർമാൻ അരവിന്ദൻ, സെക്രട്ടറി എം.എസ്. മോഹനചന്ദ്രൻ, പരിപാടിയുടെ കോ-ഓർഡേിനേറ്റർമാരായ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്, അനിൽ വേഗ എന്നിവർ അറിയിച്ചു.

മനസ്സ് കുതിക്കുന്നു, ആവേശത്തോടെ
കോട്ടയം നസീർ
മിമിക്രിയും അഭിനയവും ഒരു ദിവസത്തേക്കു മാറ്റിവയ്ക്കുന്നു. കേരളത്തിന്റെ കായിക കരുത്തിനു പ്രോൽസാഹനം പകരുന്ന റൺ കേരള റണ്ണിൽ പങ്കാളിയായി ഓടാൻ ചലച്ചിത്രതാരം കോട്ടയം നസീറും എത്തുന്നു. റൺ കേരള റണ്ണിന്റെ മെഗാ പോയിന്റിലൊന്നായ പാമ്പാടിയിലാണ് കോട്ടയം നസീർ കൂട്ടയോട്ടത്തിൽ പങ്കാളിയാകുന്നത്.കേരളത്തിലേക്കു ദേശീയ ഗെയിംസ് എത്തുമ്പോൾ മനസ്സ് ആവേശത്തോടെയാണ് കുതിക്കുന്നതെന്നു കോട്ടയം നസീർ പറഞ്ഞു. കായിക ശക്തി വിളിച്ചോതുന്ന റൺ കേരള റൺ ലോμകത്തിനു തന്നെ മാതൃകയാകണം. ടിവിയുടെയും കംപ്യൂട്ടറിന്റെയും മൊബൈലി ന്റെയും പുറകെ മാത്രമാകുന്ന ഇന്നത്തെ തലമുറയ്ക്കു ശക്തമായ താക്കീത് കൂടിയാണ് റൺ കേരള റൺ. ആരോഗ്യകരമായ ശരീരമുണ്ടെങ്കിലേ ആരോഗ്യകരമായ മനസ്സും ഉണ്ടാകൂ എന്ന പഴമക്കാരുടെ ചൊല്ല് എത്ര ശരിയാണ്. ഇതിനു കായിക വിനോദമാണു പോംവഴി. പഴമയിലേക്കു തിരിച്ചു പോകാനുള്ള ഒരു സന്ദേശമായി മാറും റൺ കേരള റൺ എന്നതിൽ സംശയമില്ല. ഇൗ ഉദ്യമത്തിൽപങ്കാളിയായി ഓടാൻ ഞാനുമുണ്ടാകും— കോട്ടയം നസീർ പറഞ്ഞു.