കൂട്ടയോട്ടത്തിൽ രാഷ്ട്രീയം ഇല്ലാതെ, എല്ലാവരും ഒന്നിച്ച്...

ഏറ്റവും മുന്നിൽ ഓടാൻ ഞാനുമുണ്ടാകും
കെ.ജെ. തോമസ് (സിപിഎം ജില്ലാസെക്രട്ടറി)
റൺ കേരള റണ്ണിൽ സ്പോർട്സ്മാൻ സ്പിരിറ്റോടെ എല്ലാവരും പങ്കെടുക്കണം. െഎക്യസന്ദേശമാണ് റൺകേരള റണ്ണിലൂടെ നൽകുന്നത്. ദേശീയ ഗെയിംസ് ഏറ്റവും മികച്ചതാക്കാനുള്ള പ്രചാരണം കൂടിയാണ് റൺ കേരള റൺ. ഇതു വെറുമൊരു കൂട്ടയോട്ടമല്ല, ഇന്ത്യൻ കായികനിരയോടുള്ള െഎക്യദാർഢ്യമാണ്. സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെ രാജ്യത്തിന്റെ അഭിമാനതാരങ്ങൾ പങ്കെടുക്കുന്ന കൂട്ടയോട്ടത്തിനു ജില്ലയിലെ സിപിഎം പ്രവർത്തകരെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കും. ദേശീയ ഗെയിംസിന്റെ മത്സരങ്ങളൊന്നും കോട്ടയത്തു നടക്കുന്നില്ലെങ്കിലും നമ്മൾ റൺ കേരള റണ്ണിലൂടെ ദേശീയ ഗെയിംസിനെ കോട്ടയത്തുമെത്തിക്കണം. ഇൗ കൂട്ടയോട്ടം കേരളത്തിന്റെ ദേശീയ ഉൽസവമായി മാറുമ്പോൾ ഏറ്റവും മുന്നിൽ ഓടാൻ കോട്ടയത്തു ഞാനുമുണ്ടാകും.

ഒന്നിച്ചെത്തും ഓടാനായി ടോമി കല്ലാനി
(ഡിസിസി പ്രസിഡന്റ്)
ലോകം കാണാൻപോകുന്ന മറ്റൊരത്ഭുതമായ റൺകേരള റണ്ണിൽ ഭാഗമാകാതെ ഒരാളും മാറിനിൽക്കരുത്. നമ്മുടെ നാടിന്റെ െഎക്യത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള ഇൗ കൂട്ടയോട്ടത്തിൽ എല്ലാവരും ഓടാനെത്തണം. അതിനു രാഷ്ട്രീയവും ജാതിയും മതവും ഒന്നും വേലിക്കെ ട്ടുകളാകാതിരിക്കട്ടെ. റൺ കേരള റണ്ണിൽ കോൺഗ്രേസിന്റെ മുഴുവൻ പ്രവർത്തകരുമെത്തും. കോൺഗ്രേസ് പോഷകസംഘടനകളായ യൂത്ത് കോൺഗ്രേസിന്റെയും കെഎ് യു വിന്റെയും പ്രവർത്തകർ മുൻപന്തിയിലുണ്ടാകും. മഹിളാ കോൺഗ്രേസും എഎൻടെിയുസിയുമെല്ലാം ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരും മുൻപന്തിയിലിറങ്ങി പ്രവർത്തിക്കുമ്പോൾ റൺ കേരള റൺ ചരിത്രമാകും. അതിന്റെ മുന്നിലോടാൻ ഞാനും ഒരുങ്ങിക്കഴിഞ്ഞു.

ബിജെപി പ്രവർത്തകർ ഒരുങ്ങിക്കഴിഞ്ഞു
ഏറ്റുമാനൂർ രാധാകൃഷ്ണൻ
(ബിജെപി ജില്ലാ പ്രസിഡന്റ്)
ഭാരതത്തിന്റെ അഖണ്ഡതയും ശക്തിയും ലോകത്തിനു കാണിച്ചുകാടെുക്കാൻ കഴിയുന്ന ഒരവസരമാണ് റൺ കേരള റൺ. ദേശീയ ഗെയിംസിനു ജ്യത്തിന്റെ അഭിമാനതാരങ്ങളെല്ലാം എത്തുമ്പോൾ നമ്മൾ അവരുടെ മനസ്സിൽ ആവേശം നിറയ്ക്കണം. അതിനുവേണ്ടിക്കൂടിയാണു റൺ കേരള റൺ. ദേശീയ ഗെയിംസ് വിജയിപ്പിക്കുകയും ഏറ്റവും മികച്ചതാക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയും ഉത്തരവാദിത്തവുമാണ്. ദേശീയ ഗെയിംസിന്റെ വിജയത്തിനൊരുങ്ങാൻ കൂടിയാണ് െഎക്യവും ആവേശവും നിറയ്ക്കുന്ന റൺ കേരള റൺ. റൺ കേരള റണ്ണിൽ പങ്കെടുക്കാൻ ബിജെപിയുെട ജില്ലയിലെ എല്ലാ പ്രവർത്തകരും ഘടകങ്ങളും തയാറായിക്കഴിഞ്ഞു. റൺ കേരള റണ്ണിന്റെ മുന്നിലോടാൻ ഞങ്ങളെല്ലാവരുമുണ്ടാകും