ഇതൊരു സംഭവമാകും; തീർച്ച

ഒളിംപ്യൻ െക.എം. ബീനാമോൾ
ഇതൊരു സംഭവമാകും! ദേശീയഗെയിംസുകൾ പലതും ഓർമയിലുണ്ടെങ്കിലും ഇത്തരമൊരു തുടക്കം ഇതാദ്യമാണ്. ഒരു നാടു മുഴുവനും ആവേശപൂർവം ഓടുμയെന്നു പറഞ്ഞാൽ നിസ്സാര കാര്യമാണോ! ജനം ഇപ്പോൾത്തന്നെ ഈ ആശയം ഏറ്റെടുത്തുകഴിഞ്ഞു. മനോഹരമായൊരു ദേശീയ ഗെയിംസിനുള്ള തുടക്ക മെന്ന നിലയിൽ ‘റൺ കേരള റൺ’ അക്ഷരാർഥത്തിൽ ഒരു വലിയ വിരുന്നുതന്നെയാകും. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന ചൊല്ലിനെ കൂടുതൽ അർഥവത്താക്കുന്നതാണ് ഈ വിളംബരം. അവനവന്റെ ആരോഗ്യത്തെയും ശരീരത്തിനെയും മനസ്സിനെയും പറ്റി കൂടുതൽ അവബോധം പകരാൻ കൂടി ഈ ഓട്ടം ഇടയാക്കും. എനിക്കു പറ്റില്ല എന്നു കരുതി സങ്കോചപ്പെട്ട് ഇരിക്കുന്നവർക്കു കൂടി പ്രചോദനമേകും നാടൊന്നാകയെുള്ള ഈ റൺ കൂട്ടായ്മ. നൂറു മീറ്ററെങ്കിൽ നൂറു മീറ്റർ...ആ വേശത്തോടെ, നിറഞ്ഞ മനസ്സോടെ പങ്കാളികളാകുന്നതിലാണു കാര്യം. 20ന്റെ പുലരിയിൽ ഞാനുമുണ്ടാകും ഈ ചരിത്രമുഹൂർ ത്തത്തിൽ ചുവടുവയ്ക്കാൻ. ഓടാതിരിക്കാനാകില്ല; നാടു മുഴുവനും ഓടുകയല്ലേ. തിരുവനന്തപുരം റയിൽവേ ഡിവിഷനൽ മാനേജർ സുനിൽ ബാജ്പെയ്യുടെ നേതൃത്വത്തിലാണു ഞങ്ങളുടെ റൺ കേരള. പറയാതിരിക്കുന്നതെങ്ങനെ: കേരളമേ, നമുക്കൊന്നിച്ചോടാം.

കൂട്ടയോട്ടത്തിന്റെ വിളംബര റാലിക്ക് എംജി വിസിയും പിവിസിയും ഓടും
കോട്ടയം : എംജി സർവകലാശാലയിലെ കോളേജുകളിൽ പഠിക്കുന്ന മൂന്നരലക്ഷം വിദ്യാർഥികളെയും 20ന് നടക്കുന്ന റൺ കേരള റണ്ണിൽ പങ്കെടുപ്പി ക്കാൻ സർവകലാശാല പദ്ധതി തയാറാക്കുന്നു. മുന്നൂറു പോയിന്റുμളിൽ നിന്നാണ് വിദ്യാർഥികൾ ഓടുന്നത്. സർവകലാശാലയിലെ കായികാധ്യാ പകരെയും കായിക വിദ്യാർഥികളെയും പങ്കെടുപ്പിച്ച് കോട്ടയത്ത് 16ന് ‘എംജി വിളംബരറാലി നടത്താനും ഇന്നലെ സർവകലാശാലയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. റജിസ്ട്രാർ എം.ആർ. ഉണ്ണി, പി ആർഒ: ജി. ശ്രീകമാർ, കായിക വിഭാഗത്തിലെ സി.ആർ. അജേഷ് എന്നിവർ നേതൃത്വം വഹിച്ചു. 16ന് മൂന്നിന് സർവകലാശാല ജഴ്സിയണിഞ്ഞ വൈസ് ചാൻസലറുടെയും പിവിസിയുടെയും നേതൃത്വത്തിൽ കായിക വിദ്യാർഥികളുടെ സംഘം സർവകലാശാലയിൽ നിന്ന് കോട്ടയത്തേക്ക് ഓടും. ഇൗ സംഘം നാഗമ്പടത്ത് എത്തുമ്പോൾ കോട്ടയം ജില്ലയിലെ എല്ലാ കോളേജുകളിലെയും കായിക വിദ്യാർഥികൾ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് അവരെ അനുഗമിക്കും. എല്ലാവരും തിരുനക്കരയിലെ ഗാന്ധി സ്ക്വയറിലെത്തും. വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്ൻ  െചാല്ലിക്കൊ ടുക്കുന്ന ആരോഗ്യ കേരള പ്രതിജ്ഞ ഏറ്റുചൊല്ലും. ദേശിയഗെയിംസ് ഭാഗ്യചിഹ്നമായ അമ്മുവിനെയും ൈകയ്യിലേന്തിയാകും വിളംബര റാലി. സിൻഡിക്കറ്റ് അംഗങ്ങളും ഓടാനെത്തുന്നുണ്ട്.