ഞാനും ഓടും

മിയ
പാലായിൽ റൺ കേരള റണ്ണിനൊപ്പം ഞാനുമുണ്ട്. ഓട്ടമെന്നു കേൾക്കേുമ്പോൾ കുട്ടിക്കാലത്തു സ്കൂളിലെ ഓട്ടപ്പിടിത്തവും സാറ്റ് കμളിയുമൊക്കെയാണു മനസ്സിലേക്ക് വരുന്നത്. കൂട്ടയോട്ടം വിജയമാ ക്കേണ്ടതും ചരിത്രമാക്കേണ്ടതും നമ്മുടെ കടമയാണ്. ദേശീയ ഗെയിംസിന് ആശംസകളുമായി റൺ കേരള റണ്ണിനു ഞാനുമുണ്ട്. 20നു പാലായിൽ ഞാനും കൂട്ടയോട്ടത്തിൽ പങ്കെടുക്കും.

ആവേശതാളമാകും എന്റെ ഹൃദയതാളം
ഷമ്മി തിലകൻ

ദേശീയ ഗെയിംസിന്റെ വരവേൽപ്പിനായുള്ള റൺ കേരള റൺ കൂട്ടയോട്ടത്തിൽ ഹൃദയതാളം ആവേശതാളമാക്കി, ഓടുക കേരളമേ ഓടുക എന്ന മുദ്രാവാക്യം ഉച്ചത്തിൽ മുഴക്കി ഓടിയോടി ഏറ്റവും മുന്നിൽ ചെന്ന് ഈ കായിക മാമാങ്കത്തിനെ ആരതി ഉഴിഞ്ഞു വരവേൽക്കാൻ ഞാനുമുണ്ടാകും. എന്നെ ക്ഷണിച്ച മന്ത്രി തിരുവഞ്ചൂരിനൊപ്പം കൈകോർത്ത് ഓടണം എന്നാണ് എന്റെ ആഗ്രഹം. ഈ കൂട്ടയോട്ടം ചരിത്രസംഭവമാക്കാൻ ഓരോ മലയാളിയും പ്രതിജ്ഞാബദ്ധരാണ്.

ഞാനുമുണ്ട്, ഓടാൻ
ടോം ജോസഫ് (വോളിബോൾ താരം)
കേരളത്തിലേക്കു മടങ്ങിയെത്തുന്ന ദേശീയ ഗെയിംസിൽ മൽസരിക്കാൻ ആവേശപൂർവം കാത്തിരിക്കുμയാണുഞാൻ. കേരളമണ്ണിൽ കേരളത്തിനു വേണ്ടി മൽസരിക്കുന്നതിനുള്ള അപൂർവ അവസരമാണിത്.

ചെന്നൈ എക്സ്പ്രസാകാൻ ജോസി മാത്യുവും സാറാമ്മയും

കോട്ടയം: ദേശീയ ഗെയിംസിന്റെ ആവേശം വാനോളമുയർത്തുന്ന റൺകേരള റണ്ണിന്റെ ഭാഗമാകാൻ മുൻ ദേശീയ ചാംപ്യൻ പാലാക്കാരൻ ജോസിമാത്യുവും ഭാര്യയും അർജുന അവാർഡ് ജേതാവുമായ കെ സാറാമ്മയും ചെന്നൈയിൽ നിന്ന് കോട്ടയത്തെത്തും. ജോസിയുടെ 800 മീറ്ററിലെ 160 സെക്കൻഡിന്റെ സമയം 25 വർഷത്തിനുശേഷവും തകർക്കപ്പെടാത്ത റെക്കോർഡാണ്. വീണ്ടും ജഴ്സിയണിയുമ്പോൾ മൽസരിക്കാനല്ലെങ്കിലും മൽസരിക്കുന്നവർക്ക് ആവേശമാകുമെന്നതിനാലാണ് ചെന്നൈയിൽ നിന്നു കുടുംബസമേതം ഓടാനെത്തുന്നത്. സഹോദരനും വ്യാപാരി വ്യവസായി ട്രേഡേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റുമായ ജോമി മാത്യുവിന്റെ വ്യാപാരിസംഘത്തിനൊപ്പം കോട്ടയം നഗരത്തിലാണ് റൺ കേരള റണ്ണിൽ പങ്കെടുക്കുന്നത്.

1991ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ പങ്കെടുത്തിട്ടുള്ള ജോസി ഇപ്പോൾ ജൂനിയർ ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ സെലക്ടറുമാണ്. ചെന്നൈയിൽ കസ്റ്റംസ് വിഭാഗത്തിൽ സൂപ്രണ്ടായി ഒൗദ്യോഗിക ജീവിതം നയിക്കുμയാണ് ജോസി. ഏഷ്യൻ ഗെയിംസിൽ തുടർച്ചയായി 400 മീറ്ററിലും റിലേയിലും സ്വർണവും വെള്ളിയും ഉൾപ്പെടെ മെഡലുകൾ വാരിക്കൂട്ടിയ ഭാര്യ കെ സാറാമ്മയ്ക്ക് 1993ൽ അർജുന അവാർഡും രാജീവ് ഗാന്ധിഅവാർഡും ലഭിച്ചു. ജിമ്മി ജോർജ്, ജി.വി രാജ അവാർഡുμളും നേടിയ സാറാമ്മ ഇപ്പോൾ ചെന്നൈയിൽ റയിൽവേയുടെ ഇന്റഗ്രേറ്റഡ് കോച്ച്ഫാക്ടറിയിൽ സ്പോർട്സ് ഓഫിസറാണ്. ജപ്പാനിലും ലണ്ടനിലും നടന്ന വേൾഡ് ചാംപ്യൻഷിപ്പിലും ഇന്ത്യയ്ക്കുവേണ്ടി ട്രാക്കിലോടിയ ഓർമകളാണ് അവസാനത്തേത്. അവയൊക്കെ പുതുക്കാനാണ് റൺ കേരള റണ്ണിൽ പങ്കെടുക്കാനുള്ള ഇൗ യാത്ര. ഇവരുടെ രണ്ടുമക്കളും കായിക താരങ്ങളാണ്. ഇവരും റൺ കേരളയിൽ പങ്കെടുക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

പടിവാതിൽക്കലുള്ളത് കേരളത്തിന്റെ ‘ഒളിംപിക്സ് ’
എം.ഡി.വൽസമ്മ (ഒളിംപ്യൻ)
കേരളത്തിന്റെ ‘ഒളിംപിക്സ്’ ആണ് പടിവാതിൽക്കൽ എത്തിനിൽക്കുന്നത്. പുതുതലമുറയ്ക്കു വലിയ പ്രചോദനമാണു ലഭിക്കുന്നത്. പിന്നെ, സ്പോർട്സിനെ കുറിച്ചുള്ള അവബോധവും. ഈ അവസരം ശരിക്കും വിനിയോഗിക്കണം. ഇന്ത്യൻ കായികരംഗത്തിനു കേരളത്തിന്റെ സംഭാവന അമൂല്യമാണ്. സമ്പന്നമായ ഒരു കായിക സംസ്കാരമാണു നമ്മുടേത്.സ്പോർട്സ് വെറും മൽസരമല്ല. അതിൽ ആരോഗ്യ സംരക്ഷണത്തിന്റെ വലിയ പാഠം കൂടിയുണ്ട്. ഭാവി തലമുറയ്ക്കു ലഭിക്കുന്ന സന്ദേശവും മറ്റൊന്നല്ല. ഗെയിംസിന്റെ ഭാഗമായി ലഭിക്കുന്ന സൗകര്യങ്ങൾ ഇവിടത്തെ കായികവളർച്ചയ്ക്കു മുതൽക്കൂട്ടാകും. റൺ കേരള റൺ കായിക കേരളത്തെ ഒരുമിപ്പിക്കുന്നു.

റൺ കരേള റൺ കണ്ണൂരിന്റെ സമാധാനത്തിനു വേണ്ടി
∙ റോഷ്നി ഖാലിദ് കണ്ണൂർ നഗരസഭാ അധ്യക്ഷ
ദേശീയ ഗെയിംസിനെ സ്വാഗതം ചെയ്തുകാണ്ടെു നടക്കുന്ന കൂട്ടയോട്ട പരിപാടിക്ക് എല്ലാ ആശംസകളും കണ്ണൂർനഗരസഭയ്ക്കു വേണ്ടിയും വ്യക്തിപരമായ പേരിലും നേരുകയാണ്. ഞാനും കൂട്ടയോട്ടത്തിൽ പങ്കാളിയാകും. പരസ്പര സൗഹൃദവും സാഹോദര്യവും നിലനിർത്തുന്നതിനു കൂട്ടയോട്ടം സഹായിക്കും. ജില്ലയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയവൈരം മറന്ന് ഒന്നുചേരാനുള്ള ഒരു അവസരമാണ് റൺ കേരള റൺ ഒരുക്കുന്നത്.
റൺ കേരള റണ്ണിനൊപ്പം ദേശീയ ഗെയിംസിനെ വരവേൽക്കാൻ മറ്റുനഗരസഭകളുമായി യോജിച്ചുകൊണ്ടു കണ്ണൂർ നഗരസഭയുെട നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മൽസരവും ആസൂത്രണം ചെയ്യുന്നുണ്ട്.