കേരളത്തിന്റെ അഭിമാനം ആകണം: സ്പീക്കർ

തിരുവനന്തപുരം ∙ ദേശീയ ഗെയിംസിനു മുന്നോടിയായി 20നു നടക്കുന്ന റൺ കേരള റൺ കായിക കരേളത്തിന്റെ അഭിമാനമായി മാറുമെന്നു സ്പീക്കർ ജി. കാർത്തികേയൻ. കക്ഷിരാഷ്ട്രീയ ഭേദമെന്യേ കഴിയാവുന്നവരെല്ലാം കൂട്ടയോട്ടത്തിൽ പങ്കുചേരണമെന്നാണ് അഭ്യർഥന. ഇതുവരെയുള്ള ദേശീയഗെയിംസിൽ ഏറ്റവും മികച്ചതെന്ന പെരുമ സമ്പാദിക്കാൻ കേരളത്തിനു കഴിയുമെന്നും കാർത്തിേകയൻ പറഞ്ഞു.


മാനവ െഎക്യത്തിന് മാതൃകയായി കൂട്ടയോട്ടം
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്ദ്വിതീയൻ കാതോലിക്കാ ബാവാ
റൺ കേരള റൺ കൂട്ടയോട്ടം കായിക സംസ്കാരം വളർത്തുന്നതിനും മാനവ െഎക്യം ഉൗട്ടിയുറപ്പിക്കുന്നതിനുമായി ഭവിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു. 20ന് കേരളമൊന്നാകെ ഓടുമ്പോൾസഭാംഗങ്ങളുൾപ്പെടെയുള്ളവർ പങ്കാളികളാകണം. രാഷ്ട്രീയ ഭേദമോ ജാതിമത വ്യത്യാസമോ ഇല്ലാതെ കേരള ജനത ഒന്നായിത്തീരുന്നതാകണം ആ ദിവസം.എല്ലാവരും തോളോടു തോൾചേർന്ന് ഓടുമ്പോൾ വലിയ ലക്ഷ്യങ്ങൾ നമ്മുടെ അടുത്തേക്ക് എത്തിച്ചേരുകയാണ്. നമ്മുടെ നാടിന്റെ കീർത്തി ലോകമെങ്ങും പരക്കും, നാം എല്ലാവർക്കും മാതൃകയായി മാറും.കേരളത്തിലെ ചുണക്കുട്ടികളായ കായിക താരങ്ങൾ പരിശീലനം കഴിഞ്ഞ് പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച് ദേശീയതലത്തിൽ നേട്ടങ്ങൾ കൊയ്യുമ്പോൾ അവർക്ക് അടിസ്ഥാന സൗകര്യവും പരിശീലന പരിപാടികളും സജ്ജീകരിക്കുന്നതിന് അധികൃതർ തയാറാകണം.