റൺ കേരള റൺ പങ്കെടുക്കാൻ എത്തുന്നവർ അറിഞ്ഞിരിക്കേണ്ടവ

> റൺ കേരള റൺ ദേശീയ ഗെയിംസിന്റെ വിജയത്തിനു വേണ്ടി ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ 200 മുതൽ പരമാവധി 800 മീറ്റർ വരെ ഓടാവുന്ന കൂട്ടയോട്ടമാണ്.
> പങ്കെടുക്കാൻ റജിസ്റ്റർ ചെയ്ത സ്കൂളുകൾ, കോളജുകൾ,മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവർക്ക് അവരുടെ സ്ഥാപനത്തിന്റെ മുന്നിൽ നിന്ന് ഓടിയാൽ മതി.

> റജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കും ഇതിൽ പങ്കെടുക്കാൻ ആഗ്രഹമുള്ള സ്ഥാപനങ്ങൾക്കും അവരുടെ സ്ഥാപനത്തിനു മുന്നിൽ നിന്നു ഓടിയാൽ മതി.

> ഇതുകൂടാതെ സ്ഥാപനങ്ങൾക്കും മറ്റു സംഘടനകൾക്കും റസിഡന്റ്സ് അസോസിയേഷനുകൾക്കും നേരത്തെ സിറ്റിയിൽപ്രഖ്യാപിച്ചിരുന്ന 50 റണ്ണിങ് പോയിന്റുകളിൽ ഒത്തുചേർന്ന് ഓടാവുന്നതാണ്.

> ഗ്രൂപ്പുകൾക്കു സ്വന്തമായി ടീ ഷർട്ടോ യൂണിഫോമോ ധരിക്കാവുന്നതാണ്. (റൺ കേരള റണ്ണിന്റെ ലോഗോ വെബ്സൈറ്റിൽ ലഭ്യമാണ്.)

> റൺ കേരള റൺ സംബന്ധിച്ച വിശദമായ വാർത്തകളും അറിയിപ്പുകളും തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടാകും.