ഇത് ഭാവി തലമുറയ്ക്ക് വലിയ സന്ദേശം

 പി.ടി. ഉഷ
ദേശീയ ഗെയിംസ് ഒരിക്കൽ കൂടി കേരളത്തിൽ വരുമ്പോൾ അത് കേരളത്തിന്റെ കായിക രംഗത്തിന് വലിയൊരു ഉത്തേജനമാകും.പുതിയ തലമുറയെ കായിക സംസ്കാരത്തോട് കൂടുതൽ അടുപ്പിക്കാൻ അത് വഴിതുറക്കും. അതിലുപരി മെച്ചപ്പെട്ട കായിക പരിശീലന സൗകര്യങ്ങൾ കേരളത്തിന് ലഭിക്കുകയും ചെയ്യും. ദേശീയ ഗെയിംസിനെ സ്വാഗതം ചെയ്തു മുഴുവൻ കേരളവും ഒന്നിച്ച് ഒരേ സമയം ഓടുക എന്നത് കേരളത്തിന്റെ കായിക ചരിത്രത്തിലെ ഒരു സുവർണവേള ആകുമെന്നതിൽ സംശയമില്ല. ചരിത്രമാകുന്ന റൺ കേരള റണ്ണിൽ സ്പോർട്സിനെ സ്നേഹിക്കുന്ന എല്ലാവരും പങ്കെടുക്കണം. ഭാവി തലമുറയ്ക്കുള്ള വലിയ സന്ദേശമാകും അത്. ഓടുന്നതു കാണ്ട്െ മാത്രമാകുന്നില്ല എന്നതും ഓർക്കണം. കായിക സംസ്കാരം ഉൾക്കൊള്ളുന്നതാണ് പ്രധാനം.

ടോൾമെൻ അസോസിയേഷനും
പോത്താനിക്കാട് ∙ ദേശീയ ഗെയിംസിന് മുന്നോടിയായ റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ഉയരക്കാരുടെ സംഘടനയായ കേരള ടോൾമെൻ അസോസിയേഷൻ തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളും അതതു ജില്ലാ കന്ദ്രേങ്ങളിൽ കൂട്ടയോട്ടത്തിൽ പങ്കെടുക്ക ഷണമെന്നു ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകിയതായി സംസ്ഥാന പ്രസിഡന്റ് ടൈഗ്രീസ് ആന്റണി അറിയിച്ചു.

പൊലീസും എത്തും
പ്രത്യേക ജഴ്സി ധരിച്ച്റൺ കേരള റണ്ണിൽ പങ്കെടുക്കുക്കാൻ പൊലീസുകാരും ഒരുങ്ങുന്നു.കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയും ഓടാനുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് എ.ജെ. തോമസും സെകട്ട്രറിപി.സി. ജോണും അറിയിച്ചു.

ആവേശം അതിർത്തി കടന്നും
കോട്ടയം :റൺ കേരളാ റൺ ആവേശം അതിർത്തിയും കടക്കുന്നു. ദേശീയ ഗെയിംസിനെ വരവേൽക്കാൻ കേരളം ഒരുമിച്ച് ഓടുമ്പോൾ അതിനു പിന്തുണയുമായി ലോകത്തിലെ ഏറ്റവും വലിയപ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലും. കേരളത്തിൽ കൂട്ടയോട്ടം നടക്കുമ്പോൾ വിദേശ രാജ്യങ്ങളിലും ഇവർ ദേശീയ ഗെയിംസിനെ വരവേൽക്കാൻ ഓടും. ലോകത്തുമലയാളികളുള്ള മിക്ക രാജ്യങ്ങളിലും ശാഖയുള്ള സംഘടന വിവിധരാജ്യങ്ങളിൽ കൂട്ടയോട്ടം നടത്തുന്നതിലൂടെ കേരളത്തിനു വേണ്ടി ലോകം മുഴുവൻ ഓടും.

ബധിര അസോസിയേഷൻ അംഗങ്ങളും
കോട്ടയം∙ നാടൊന്നാകെ ഓട്ടം ആഘോഷമാകുമ്പോൾ കൂടെയോടാൻ ജില്ലാ ബധിര അസോസിയേഷൻ അംഗങ്ങളും തയാർ. അസോസിയേഷനിലെ നാൽപ്പതോളം അംഗങ്ങളാണ് പാലായിൽ നിന്നു റൺ കേരളാ റണ്ണിന്റെ ഭാഗമാകുന്നത്. അസോസിയേഷൻ പ്രസിഡന്റ് െക.എൻ രഘുനാഥൻ കൂട്ടയോട്ടം നയിക്കും.