ഒരുമയ്ക്കും മതേതരത്വത്തിനും കരുത്തേകും: ജി. സുകുമാരൻ നായർ

 കോട്ടയം ∙ റൺകേരള റണ്ണിൽനായർ സർവീസ് സൊസൈറ്റിയുടെ പൂർണപങ്കാളിത്തം ഉറപ്പിച്ചു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുെട നിർദേശം.എൻഎസ്എസിന്റെ സ്കൂളുകളിലും േകാളേജുകളിലും എല്ലാ കരയോഗങ്ങളിലുമെത്തി. കേരളത്തിന്റെ ഒത്തൊരുമയ്ക്കും മതേതരത്വത്തിനും കരുത്തേകുന്ന ഇൗ കൂട്ടയോട്ടത്തിൽ സമുദായംഗങ്ങളും പങ്കെടുക്കണമെന്ന് അദ്ദേഹം അയച്ച സന്ദേശത്തിൽവ്യക്തമാക്കി.

ശനിയാഴ്ച പെരുന്ന ആസ്ഥാന ഓഫിസിൽ ചേർന്ന എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലും താലൂക്ക് യൂണിയൻ ഭാരവാഹി കളുടെ യോഗത്തിലും റൺ കേരള റണ്ണിന്റെ പ്രസക്തി വ്യക്തമാക്കിയ അദ്ദേഹം സംഘടനയുടെ എല്ലാതലത്തിലും ഇതു സംബന്ധിച്ചു നിർദേശം നൽകാൻ ഡയറക്ടർ ബോർഡ് അംഗങ്ങളോടും ആവശ്യപ്പെട്ടു.റൺ കരേള റൺ കേരളത്തിന് നല്ലൊ രു ആരോഗ്യ സന്ദേശവും കൂടിനൽകുന്ന ചരിത്രസംഭവമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരേസമയം ഏഴായിരം സ്ഥലങ്ങളിൽനിന്ന് കരേളം ഒന്നായി ഓടുമ്പോൾ ലോകത്തിന്റെ മുന്നിൽ പുതിയ മാതൃകയാകും. ചരിത്രത്തിൽ ഇടം പിടിക്കുന്ന ആ ഒത്തുചേരലിൽ നിന്ന് ആരും മാറിനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു.