റൺ കേരള റണ്ണിന് എംഎൽഎമാരുടെ ആശംസകൾ

ചമ്രവട്ടം ജംക ്ഷനിൽ ഞാനുണ്ടാകും
പി. ശ്രീരാമകൃഷ്ണൻ
നീണ്ട ഇടവേളയ്ക്കുശേഷമാണ് ദേശീയ ഗെയിംസ് കേരളത്തിലേക്കെത്തുന്നത്. ആ കായിക മാമാങ്കത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ ഞാനുണ്ടാകും. പൊന്നാനി ചമ്രവട്ടം ജംക ്ഷനിൽ ആയിരങ്ങൾക്കൊപ്പം ഞാനും ഓട്ടത്തിൽ പങ്കെടുക്കും. ഒരുമയുടെ സന്ദേശം പകരാൻ, ഐക്യത്തിന്റെ മഹിമ വിളിച്ചോതാൻ റൺ കേരള റണ്ണിനു കഴിയട്ടെ... .

ഇത്രയും ആവേശം മുൻപു കണ്ടിട്ടില്ല
സി. മമ്മുട്ടി
തിരൂരിൽ റൺ കേരള റണ്ണിന്റെ മുൻനിരയിൽത്തന്നെ ഞാനുണ്ടാവും.നാടു മുഴുവൻ ഓടാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.
ഇത്തരമൊരാവേശം മുൻപു കണ്ടിട്ടില്ല. ദേശീയ ഗെയിംസിനെ വരവേൽക്കാനുള്ള ഈ കൂട്ടയോട്ടം വൻ വിജയമാകും.ജനപ്രതിനിധി എന്ന നിലയിൽ എന്റെ എല്ലാവിധ സഹകരണങ്ങളും കൂട്ടയോട്ടത്തിനുണ്ടാകും.

ദേശീയ െഗയിംസിന് ആശംസകൾ
അബ്ദുസ്സമദ് സമദാനി
ദേശീയ ഗെയിംസ് വീണ്ടും കേരളത്തിലെത്തുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് കേരളം അതെങ്ങനെ നടത്തുന്നുവെന്നാണ്. ഗെയിംസ് നമുക്ക് നാണക്കേട് ഉണ്ടാക്കിക്കൂടാ. ഗെയിംസിനു മുന്നോടിയായി നടത്തുന്ന റൺ കേരള റൺ, വരാനിരിക്കുന്ന മഹോൽസവത്തിന്റെ ആദ്യറിഹേഴ്സലാണ്. ഒരേ മനസ്സോടെ,ഈ കൂട്ടയോട്ടത്തിൽ അണിചേർന്ന് നമുക്കു റൺ കേരള റൺ വിജയിപ്പിക്കാം, ദേശീയ ഗെയിംസിന് ആശംസകൾ നേരാം.

ഉറച്ച കാൽവയ്പോടെ ഇറങ്ങാം
പി.കെ ബഷീർ
കേരളം മുഴുവൻ റൺ കേരള റണ്ണിന്റെ ഭാഗമാകാൻ കാത്തിരിക്കുകയാണ്. 20ന് രാവിലെ കേരളം ഒന്നാകെ ഓടാനിറങ്ങുമ്പോൾ ഞാനുമുണ്ടാകും. ദേശീയ ഗെയിംസിന്റെ വിളംബരമാണ് കൂട്ടയോട്ടം. അതിന്റെ വിജയം ദേശീയ ഗെയിംസിന്റെ നടത്തിപ്പിന്
ഊർജവും പ്രചോദനവുമാകും. ഉറച്ച കാൽവയ്പോടെ ഇറങ്ങാം,റൺ കേരള റണ്ണിലേക്ക്.

ഒരുമയുടെ ചരിത്രം സൃഷ്ടിക്കാം
എം. ഉമ്മർ
മഞ്ചേരിയിൽ റൺ കേരള റണ്ണിനൊപ്പം ഓടാൻ കാത്തിരിക്കുകയാണു ഞാൻ.കേരളത്തിന്റെ പേര് രാജ്യമെങ്ങും വാഴ്ത്തപ്പെടാനുള്ള അവസരങ്ങളായി ദേശീയ ഗെയിംസിനെയും റൺ കേരള റൺ കൂട്ടയോട്ടത്തെയും ഉപയോഗിക്കണം.ജാതിയുടെയും മതത്തിന്റെയും
രാഷ്ട്രീയത്തിന്റെയും കൊടിയടയാളങ്ങളില്ലാതെ ഒരുമയുടെ പുതിയ ചരിത്രം രചിക്കാൻ അണിനിരക്കാം.

ഒരുമിച്ച് രണ്ടു ചുവടുവയ്ക്കുമ്പോൾവിശുദ്ധ സൗഹൃദം രൂപപ്പെടുന്നു
ആലങ്കോട് ലീലാകൃഷ്ണൻ
ഇന്ത്യൻ ജനതയെ ഒന്നാക്കുന്ന മഹത്തായ മാനവോൽസവമാണ് ദേശീയ ഗെയിംസ്. മനുഷ്യരെ ഒരുമിപ്പിക്കാൻ കായിക,
കലാ പ്രവർത്തനങ്ങൾക്കു കഴിയുന്നതുപോലെ മറ്റൊന്നിനും കഴിയുകയില്ല. ഗെയിംസിന്റെ വിളംബരമായി നടത്തുന്ന റൺകേ
രള റൺ കൂട്ടയോട്ടത്തിൽ ഞാനുമുണ്ടാവും. രണ്ടുപേർ ഒരുമിച്ചു രണ്ടു ചുവടുവയ്ക്കുമ്പോൾപോലും അവിടെ വിശുദ്ധമായ
ഒരു സൗഹൃദം രൂപപ്പെടുന്നുണ്ട്. കാടേിക്കണക്കിനുപേർ ഒരുമിച്ചു കുതിക്കുമ്പോഴത്തെ സൗഹൃദാനുഭവം പറയേണ്ടതില്ലല്ലോ... റൺ കേരള റൺ എന്ന സ്നേഹോൽസവത്തോടു തോളോടുതോൾ ചേർന്നു നമുക്കു കുതിക്കാം.

സമാന്തര വിദ്യാഭ്യാസമേഖല സജീവമായി പങ്കെടുക്കും
എ. പ്രഭാകരൻ.
കരുവാരകുണ്ട് ∙ സമാന്തര വിദ്യാഭ്യാസമേഖലയിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും റൺ കേരള റൺ കൂട്ടയോട്ടത്തിൽ സജീവമായി പങ്കെടുക്കുമെന്നു പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി എ. പ്രഭാകരൻ. കേരളത്തിനു സമാന്തരമായിട്ടല്ല, കേരളത്തോടു ചേർന്ന്, കേരളത്തിലലിഞ്ഞ്, സമാന്തര വിദ്യാഭ്യാസ മേഖല ഒരേമനസ്സോടെ
കൂട്ടയോട്ടത്തിൽ അണിചേരുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാരലൽ കോളജുകളും അതതു മേഖലകളിലെ കേ
ന്ദ്രങ്ങളിൽ കൂട്ടയോട്ടത്തിനായി ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിനായി നമുക്ക് ഓടാം
ടി.എ. അഹമ്മദ് കബീർ
കേരളത്തിന്റെ ഐക്യം പ്രകടിപ്പിക്കാനുള്ള വേദിയായി വേണം റൺ കേരള റണ്ണിനെ കാണാൻ. ആശയവ്യത്യാസങ്ങളും അഭിപ്രായഭിന്നതകളും ഉണ്ടാവാം.അതെല്ലാം മാറ്റിവച്ച് ദേശീയ ഗെയിംസിന്റെ വിജയത്തിനായി നമുക്ക് ഓടാം.ഇനി ഇങ്ങനെയൊരവസരം കിട്ടിെല്ലന്നുറപ്പാണ്. കൂട്ടയോട്ടത്തിൽ പങ്കുചേരാം,കാഴ്ചക്കാരാവാതെ ദേശീയ ഗെയിംസിന്റെ ഭാഗമാകാം.

എല്ലാവർക്കും പങ്കെടുക്കാൻ കഴിയട്ടെ
കെ.എൻ.എ ഖാദർ
കേരളം അഭിമാനത്തോടെ നെഞ്ചേറ്റേണ്ട ദേശീയ ഗെയിംസാണ് കടന്നുവരുന്നത്.റൺ കേരള റണ്ണിലൂടെ ഗെയിംസിന്റെ ഭാഗമാകാൻ കഴിയുമെന്നചാരിതാർഥ്യത്തിലാണ് ഞാനുൾപ്പെടെയുള്ളവർ.ചരിത്രമുഹൂർത്തത്തിൽ പങ്കാളികളാവാൻ എല്ലാവരും രംഗത്തിറങ്ങണം.
അതുവഴി ദേശീയ ഗെയിംസിന്റെ ഭാഗമാകാനും എല്ലാവർക്കും കഴിയട്ടെ

കായിക സംസ്കാരം അനുഭവിച്ചറിയാം
അബ്ദുറഹിമാൻ രണ്ടത്താണി
മലപ്പുറത്തിന്റെ കായികസംസ്കാരം പ്രകടിപ്പിക്കാൻ കിട്ടുന്ന മികച്ച അവസരമാണ് റൺ കേരള റൺ. കളിച്ചുവളരുന്നതിനെക്കാൾ,
കണ്ടു വളരുന്ന തലമുറയാണ് ഇന്നുള്ളത്. അതു പോര. കാണുന്നതിനൊപ്പം കായിക സംസ്കാരം അനുഭവിച്ചറിയാൻ യുവാക്കൾ ഈ
കൂട്ടയോട്ടത്തിൽ പങ്കെടുക്കണം. താനൂരിൽ റൺ കേരള റണ്ണിനൊപ്പം ഞാനുണ്ടാകും. ഒന്നുചേരാം, നിരത്തിലിറങ്ങാം.

വിജയമാകട്ടെ റൺ കേരള റൺ
കെ ടി ജലീൽ
ദേശീയ ഗെയിംസ് ജനകീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉൽസവഛായയിൽ നടത്തപ്പെടുന്ന റൺ കേരള റണ്ണിൽ തീർച്ചയായും
ഞാനും ഉണ്ടാകും.എടപ്പാളിലെ നാട്ടുകാർക്കൊപ്പം 20നു ഞാൻ ഓടും.പ്രായഭേദമെന്യേ എല്ലാവരും ഈ കൂട്ടയോട്ടത്തിൽ പങ്കുചേരണം.
ആരും മാറിനിൽക്കാൻ പാടില്ല.വിജയമാകട്ടെ റൺ കേരള റൺ...

എത്ര ദൂരം വേണമെങ്കിലും ഓടാൻ റെഡി
പി. ഉബൈദുല്ല
മെഡൽ നേടാൻ വേണ്ടിയല്ല ഈ ഓട്ടം. മെഡൽ നേടാനിറങ്ങുന്നവർക്ക് ആശംസകൾ നേരാനാണ്. ദേശീയ ഗെയിംസിനു മുന്നോടിയായി നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടം ഇത്തരത്തിലുള്ള ആദ്യത്തെ ഉദ്യമമാണ്.ആ ശ്രമത്തിനൊപ്പം ഒന്നാകാൻനാ
ട് ഒരുങ്ങി. ഞാനും ഒരുങ്ങിത്തുടങ്ങി. കായികാൽസേവത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്രദൂരം വേണമെങ്കിലും ഓടാൻ റെഡിയാ
ണ്.

ഞാനിപ്പോഴേ തയാറെടുപ്പ് തുടങ്ങി
കെ മുഹമ്മദുണ്ണി ഹാജി
എല്ലാവരുടെയും പങ്കാളിത്തം ഗെയിംസിലുണ്ടാവണം. പ്രത്യേകിച്ച് ഗെയിംസിനു മുന്നോടിയായി നടത്തുന്ന റൺ കേരള റൺ കൂട്ടയോ
ട്ടത്തിൽ. ഗെയിംസിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്കും പ്രചോദനം പകരാൻ റൺ കേരള റണ്ണിൽ നമുക്ക് ഒന്നുചേർന്നു പങ്കെടുക്കാം. കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തു സമാപിക്കുന്ന ഓട്ടത്തിൽ പങ്കെടുക്കാൻ ഞാനിപ്പോഴേ തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞു.