കരുത്ത് ലോകം അറിയട്ടെ

സുരേഷ് ഗോപി
കേരളത്തിൽ 27 വർഷത്തിനു ശേഷം വീണ്ടും ദേശീയ ഗെയിംസ് വിരുന്നെത്തുകയാണ്. 27 വർഷം കൊണ്ടു കായികരംഗത്തു സംസ്ഥാനം ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു.കേരളത്തിന്റെ കായികരംഗത്തെ കരുത്തും ഭാരതത്തിന്റെ മൊത്തത്തിലുള്ള കായിക കരുത്തും മാറ്റുരയ്ക്കുന്ന വലിയമേളയാണു ദേശീയ ഗെയിംസ്. അതിനു വേദിയൊരുക്കാനുള്ള അഭിമാനകരമായ അവസരമാണു നമുക്കു ലഭിച്ചിരിക്കുന്നത്. അതിനു പിന്തുണയേേകണ്ടത് ഓരോ മലയാളിയുടെയും കർത്തവ്യമാണ്.

ഗെയിംസ് നടക്കുന്ന ജില്ലകളിലുള്ളവർ ഉൾപ്പെടെ കായിക രംഗവുമായി ബന്ധമുള്ളവരും അല്ലാത്തവരുമായ മുഴുവൻ മലയാളികളും സജീവമായി രംഗത്തിറങ്ങണം. കേരരളത്തിന്റെ ശക്തി ഭാരതം അറിയട്ടെ.

ദേശീയ ഗെയിംസിന്റെ വിളംബരമായി 20നു പത്തരയ്ക്കു കേരളത്തിലെ ഏഴായിരത്തോളം കേന്ദ്രങ്ങളിൽ റൺ കേരള റൺ കൂട്ടയോട്ടം നടക്കുകയാണ്.ഏഴായിരം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കേരളത്തിന്റെ നിരത്തുകൾ ഈ സംസ്ഥാനത്തിന്റെ രക്തധമനികളായി മാറണം. അതിലൂടെ മലയാള മണ്ണിന്റെ വികാരം പ്രവഹിക്കുന്നതു നാം ലോകത്തിനു കാട്ടിക്കൊ
ടുക്കണം.