കൂട്ടയോട്ടത്തിൽ ഇനിയും പങ്കെടുക്കാം

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാൻ വ്യക്തികൾക്ക് കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ഏറ്റവും അടുത്ത റണ്ണിങ് പോയിന്റിൽ 20ന് രാവിലെ 9.45ന് എത്തിയാൽ മതി. കൂട്ടയോട്ടം ആരംഭിക്കുന്ന സ്ഥലമാണ് റണ്ണിങ് പോയിന്റ്. റണ്ണിങ് പോയിന്റുകളുടെയും ഓട്ടത്തിന്റെ റൂട്ടുകളുടെയും വിശദാംശങ്ങൾ മനോരമയിൽ പ്രസിദ്ധീകരിക്കും. റണ്ണിങ് പോയിന്റുകളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങളിലോ ഓഫിസുകളിലോ ബന്ധപ്പെട്ടാലും കൂട്ടയോട്ടത്തിൽ പങ്കെടുക്കാം.

∙ ഓട്ടത്തിൽ പങ്കെടുക്കാൻ പ്രത്യേക യൂണിഫോമോ വേഷമോ നിർബന്ധമില്ല.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അവരുടെ യൂണിഫോമിൽത്തന്നെ ഓടാനെത്താം. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ഇനിയും അവസരം.ഇതു സംബന്ധിച്ച വിവരങ്ങൾ അറിയാൻ ടോൾഫ്രീ നമ്പർ:1800 42 55 003