റൺ കേരള റൺ പ്രതിജ്ഞ

കേരളത്തിന്റെ മഹത്തായ കായിക പാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുകയും ആവേശം കൊള്ളുകയും ചെയ്യുന്നു.ഇന്ത്യയ്ക്കും കേരളത്തിനും ഉജ്വല നേട്ടങ്ങൾ സമ്മാനിച്ച ഇൗ മലയാള മണ്ണിന്റെ കായിക പ്രതിഭകളെ നന്ദിപൂർവം സ്മരിക്കുന്നു. കായിക കേരളത്തിന്റെ ഐക്യവും ആവേശവും നിറയുന്ന റൺ കേരള റണ്ണിൽ പൂർണ മനസ്സോടെ പങ്കുചേരുന്നു. എന്റെ നാട്ടിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ വിജയം എന്റെ കൂടി ഉത്തരവാദിത്തമാണെന്നു മനസ്സിലാക്കി എനിക്കാവുംവിധം അതിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.ജയ് ഹിന്ദ്