അഭിമാനിക്കാം, പങ്കു ചേരാം: ശ്രേഷ്ഠ ബാവ

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ
പുത്തൻകുരിശ് ∙ ദേശീയ കായിക മേളയ്ക്ക് കേരളം ആതിഥേ യത്വം വഹിക്കുന്നു എന്നുള്ളത് മലയാളികളായ നമ്മൾ ഓരോരുത്തരെയും സംബന്ധിച്ചിടത്തോളം വലിയ അഭിമാനമാണ്.ഭാരതത്തിന്റെ കായിക മേഖലയിൽ കേരളം നൽകിയിട്ടുള്ളസംഭാവനകൾ വളരെ വലുതാണ്.ഇൗ കായിക മാമാങ്കം നടത്തുവാൻ നമ്മുടെ കൊച്ചു സംസ്ഥാനത്തിനു സാധിക്കുന്നതിൽ ഏറെ സന്തോഷിക്കുന്നതോടൊപ്പം ഇതിന്റെ പിറകിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഇൗ സന്ദർഭത്തിൽ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നു.കൂട്ടയോട്ടത്തിൽ എല്ലാ വിഭാഗീയതയും മറന്ന് ആബാലവൃദ്ധം ഒരു മനസ്സോടെ പങ്കു കൊള്ളുമ്പോൾ യാക്കോബായ സുറിയാനി സഭാ വിശ്വാസികളും ഇതിൽ പങ്കുചേരുവാൻ ആഹ്വാനം ചെയ്യുന്നു.യാക്കോബായ സുറിയാനി സഭയുടെയും വ്യക്തിപരമായി എന്റെയും എല്ലാവിധമായ ആശംസകളും ഇൗ സന്ദർഭത്തിൽ അറിയിച്ചു കൊള്ളുന്നു.