എൻജിഒ അസോസിയേഷൻ പങ്കെടുക്കും

കോട്ടയം ∙ നാടിന്റെ നന്മയ്ക്കും ഐക്യത്തിനുമായി എത്രദൂരം താണ്ടാനും കേരള ജനത തയാറാ കുമെന്നതിന്റെ പ്രതീകമായി മാറിയ റൺ കേരള റണ്ണിൽ കേരള എൻജിഒ അസോസിയേഷൻ പങ്കെടുക്കുമെന്നു സംസ്ഥാന ജനറൽസെക്രട്ടറി കെ വി. മുരളി പറഞ്ഞു. സംസ്ഥാനത്തെ 300 കേന്ദ്രങ്ങളിൽ നാഷനൽ ഗെയിംസിന്റെ ആവേശ സന്ദേശമായി 25,000 പ്രവർത്തകർ കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.