സുരക്ഷയൊരുക്കും ഒപ്പം ചേരും

കോട്ടയം ∙ ദേശീയ ഗെയിംസിന്റെ ഭാഗമായി റൺ കേരള റണ്ണിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കും ആവശ്യമായ സുരക്ഷ ഒരുക്കുന്നതോടൊപ്പം, പരിപാടിയുെട ഭാഗമാകുവാൻ കേരള പൊലീസ് അസോസിയേൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ഒരേ സമയം ഏഴായിരം സ്ഥലങ്ങളിൽ നടക്കുന്ന കൂട്ടയോട്ടം കേരളീയ സമൂഹത്തിനു പുതിയൊരു ആരോഗ്യസംസ്കാരം നൽകും. ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാത്യു പി. പോളിന്റെയും സെക്രട്ടറി ആർ. അജിയുടെയും നേതൃത്വത്തിൽ സേനാംഗങ്ങൾ നഗരത്തിൽ ഓടും.