ഫോട്ടോയെടുത്ത് ഐക്യദാർഢ്യം

കോട്ടയം ∙ ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ചു നടക്കുന്ന റൺകേരള റണ്ണിൽ ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷനും അണിചേരും.റൺ കേരള റണ്ണിനു മുന്നോടിയായി ഗാന്ധി സ്ക്വയറിനു മുൻപിൽ 16നു വൈകിട്ടു സംഘടനയിലെ അംഗങ്ങൾ ഒരേസമയം ഗാന്ധി പ്രതിമയുടെ പടം എടുത്തുകൊണ്ടു റൺ കേരള റണ്ണിന് അഭിവാദ്യം അർപ്പിക്കുമെന്നു ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് മുജീബ് വാരിശേരി, സെക്രട്ടറി സൈമൺ ജോൺ, ടി.എ. തോമസ്,എം.ജി. രാജു, ടോമി പാറപ്പുറം, ചന്ദ്രബോസ് എന്നിവർ അറിയിച്ചു.