നാട് റൺ കേരള റണ്ണിനൊപ്പം

∙ റൺ കേരള റണ്ണിൽ കോട്ടയം നഗരത്തിലെ എല്ലാ വ്യാപാരികളും പങ്കെടുക്കുമെന്നു മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി
എം. കെ ഖാദർ. പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.

∙ വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ഡോ. സി.ആർ. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ യൂണിയൻ അംഗങ്ങളും പ്രതിനിധിസഭാംഗങ്ങളും വനിതായൂണിയൻ അംഗങ്ങളും വൈക്കത്ത് യൂണിയൻ ആസ്ഥാനത്ത് നിന്നു റൺകേരള റണ്ണിൽ അണിചേരും. താലൂക്കിലെ 97 കരയോഗങ്ങളും സജീവമാകുമെന്ന് സെക്രട്ടറി കെ വി. വേണുഗോപാൽ അറിയിച്ചു.