ഒരുമ തെളിയിക്കാനൊരു യാത്ര; നാട് റൺ കേരള റണ്ണിനൊപ്പം

കോട്ടയം∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നൂറു ശാഖ കൾ സംസ്ഥാന വ്യാപകമായി റൺ കേരള റണ്ണിൽ പങ്കെടുക്കുമ്പോൾ കോട്ടയം ശാഖയും പങ്കെടുക്കും. കോട്ടയത്തുള്ള മുതിർന്ന ഡോക്ടർമാർ, പിജി വിദ്യാർഥികൾ, ഹൗസ് സർജന്മാർ തുടങ്ങിയവർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ശാഖയുടെ നേതൃത്വത്തിൽ ഓടാനെത്തും. ഐഎംഎയുടെ ബാഡ്ജ്
പതിച്ച ടി ഷർട്ടും തൊപ്പിയുമണിഞ്ഞാണ് ഡോക്ടർമാർ പങ്കെടുക്കുകയെന്ന് പ്രസിഡന്റ് ഡോ.ലൗലി അലക്സ്, സെക്രട്ടറി ഡോ.
സി.എൻ. ചന്ദ്രമോഹനൻ എന്നിവർ അറിയിച്ചു.