റൺ കേരള റണ്ണിൽ യുവജനക്ഷേമ ബോർഡിന്റെ ജില്ലാ ഘടകം അണിചേരും. 

റൺ കേരള റണ്ണിൽ യുവജനക്ഷേമ ബോർഡിന്റെ ജില്ലാ ഘടകം അണിചേരും. സംഘാടനത്തിനായി ജില്ലയിലെ യുവജനസംഘടനാ പ്രതിനിധികൾ, യുവജന ക്ളബ് അംഗങ്ങൾ, യുവജന ക്ഷേമ ബോർഡിന്റെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ യൂത്ത് കോ-
ഓർഡിനേറ്റർമാർ എന്നിവരുടെ യോഗം ചേർന്നു. എഡിഎം:ടി.വി. സുഭാഷ് ഉദ്ഘാടനം നിർവഹിച്ചു. യുവജനക്ഷേമബോർഡ് അംഗം ഷോൺ ജോർജ് അധ്യക്ഷതവഹിച്ചു. നെഹ്റു യുവ കേന്ദ്രം ജില്ലാ കോ-ഓഡിനേറ്റർ ജോമോൻ ജെ. കുളങ്ങര, ജോൺസി ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി അഗസ്റ്റിൻ, ജില്ലാ യൂത്ത് കോ-ഓഡിനേറ്റർ ജോബോയ്ജോർജ് എന്നിവർ പ്രസംഗിച്ചു.