റണ്‍ കേരള റണ്‍ ഓടാന്‍ കേരളം ഒരുങ്ങുന്നു

∙ റൺ കേരള റണ്ണിൽ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അംഗങ്ങളായ എല്ലാ ബസ് ഉടമകളും പങ്കെടുക്കും. ജില്ലാ പ്രസിഡിന്റ് വി.ഡി. പ്രസന്നൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോയി ചെട്ടിശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ
സെക്രട്ടറി ജോസ് ജെ. പാലക്കുന്നേൽ, ട്രഷറർ എ.സി. സത്യൻ, എം.എൻ. ശശിധരൻ,അജയ്മോൻ ലൂക്കോസ്, ഇമ്മാനുവൽ ജോസഫ്, ജോസുകുട്ടി തോമസ്, തോമസ് ആന്റണി, ബിനു സ്കറിയ എന്നിവർ പ്രസംഗിച്ചു.

∙ പ്രവാസി കോൺഗ്രസ് അംഗങ്ങളും ജില്ലയിലെ ഭാരവാഹികളും റൺ കേരളാ റണ്ണിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
സമ്മേളനത്തിൽ പ്രസിഡന്റ് മാത്യു ലൂക്കോസ് അധ്യക്ഷത വഹിച്ചു. നോർക്ക ഡയറക്ടർ ടി.സി.കുരുവിള, സാലി കല്ലോലിക്കൽ,
ബാബു പത്മനാഭൻ, ജയിംസ് അരീക്കുഴി, മജീദ് ഖാൻ, ജോയ് വൈക്കം, കെ.എസ്. ജോസ് എന്നിവർ പ്രസംഗിച്ചു.റൺ കേരള റൺ കൂട്ടയോട്ടത്തിൽ സ്പർശ് റൗണ്ട് ടേബിൾസ്കൂൾ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കും.