ഇന്ന് കടുത്തുരുത്തിയിൽ വിളംബര സന്ദേശയാത്ര

കടുത്തുരുത്തി∙ റൺ കേരള റൺ ആവേശമുണർത്തി ഇന്ന് കടുത്തുരുത്തിയിൽ വിളംബര സന്ദേശ യാത്ര നടക്കും. മോൻസ് ജോസഫ് എംഎൽഎ നേതൃത്വം നൽകുന്ന വിളംബര യാത്രയിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ,സ്കൂൾ വിദ്യാർഥികൾ, രാഷ്ട്രീയ സമുദായ നേതാക്കൾ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന സന്ദേശയാത്ര കൂട്ടയോട്ടങ്ങൾ സംഗമിക്കുന്ന മെഗാ പോയിന്റായ കടുത്തുരുത്തി ടൗണിൽ സമാപിക്കും.

ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്നലെ കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മുട്ടുചിറ, ഐടിസി ജംക് ഷൻ,പാലകര, ബ്ലോക്കു ജംക് ഷൻ,എസ് വിഡി ജംക് ഷൻ എന്നിവിടങ്ങളിൽ നിന്നാണ് മെഗാ പോയിന്റിലേക്ക് കൂട്ടയോട്ടം എത്തുന്നത്.രാവിലെ 10.30 ന് ആരംഭിച്ച് കൂട്ടയോട്ടം 11.30 നു ടൗണിൽ എത്തും 25,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.