ഉണർവോടെ മുന്നോട്ട്; റൺ കേരള റൺ

കോട്ടയം∙ ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപതയുടെ കീഴിലുള്ള എല്ലാ യൂണിറ്റിലെയും അംഗങ്ങൾ അതതു സ്ഥലങ്ങളിലെ റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കുചേരുമെന്നു ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത
പ്രസിഡന്റ് ജോയി മുപ്രാപള്ളി, വൈസ് പ്രസിഡന്റ് ജോണി തോട്ടുങ്കൽ എന്നിവർ അറിയിച്ചു.

∙ റൺകേരള റണ്ണിൽ ലയൺസ് ഡിസ്ട്രിക്ട് 318 ബി ഉൾപ്പെടുന്ന കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി 3000 ലയൺസ്
അംഗങ്ങൾ പ്രത്യേക യൂണിഫോമിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

∙ ഐഎൻടിയുസിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി ഫെഡറേഷൻ ജില്ലാകമ്മിറ്റിയും പങ്കെടുക്കും.

∙ ജനശ്രീ മിഷന്റെ വിവിധ സംഘങ്ങളെ പ്രതിനിധീകരിച്ച് ആയിരത്തോളം പേർ പങ്കെടുക്കുമെന്നു ജില്ലാ ചെയർമാൻ പി.എ. സലിം
അറിയിച്ചു.

∙ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 500 വൈദ്യുതി ജീവനക്കാർ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ പങ്കെടുക്കുമെന്നു സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. മനോജ് അറിയിച്ചു.

∙ എൻജിനീയേഴ്സ് ട്രെയിനിങ് സെന്ററിലെ വിദ്യാർഥികളും അധ്യാപകരും പ്രിൻസിപ്പലും ജീവനക്കാരും കൂട്ടയോട്ടത്തിൽ പ
ങ്കാളികളാകും.ആർട്സ് ഫൗണ്ടേഷൻ കോട്ടയത്തിന്റെ പ്രവർത്തകരും കൂട്ടായ്മയിൽ ചേരും.

∙ റൺകേരള റണ്ണിൽ ആരോഗ്യവകുപ്പ് മിനിസ്റ്റീരിയൽ ജീവനക്കാരും പങ്കെടുക്കുമെന്നു ഹെൽത്ത് സർവീസസ് സ്റ്റാഫ് അസോസി
യേഷൻ ഭാരവാഹികളായ അർ.എം. മുഹമ്മദ് ഹുസൈറും ജനറൽ സെക്രട്ടറി റജി മാത്യുവും അറിയിച്ചു.
ഋതു—2015 റൺകേരള റണ്ണുമായി കൈകോർക്കുന്നു

പാമ്പാടി ∙ ആർൈഎടി ഗവ. എൻജിനീയറിങ് കോളജിലെ ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റായ ഋതു—2015 റൺകേരള റണ്ണുമായി കൈകോർക്കുന്നു.ഫെബ്രുവരി 26 മുതൽ 27 വരെയാണ് ഫെസ്റ്റ്. ഇതിന്റെ ഭാഗമായി 1000 വിദ്യാർഥികൾ റൺകേ
രള റണ്ണിൽ പങ്കെടുത്തു പാമ്പാടിയിലെ മെഗാ പോയിന്റിലേക്ക് എത്തും.

കോട്ടയം ∙ റൺകേരള റണ്ണിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഗാന്ധിജിക്ക് ഒരു ക്ലിക്കുമായി ഗാന്ധിപ്രതിമയുടെ മുന്നിൽ ഇന്നു നാലിന്
ഓൾകേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എത്തുന്നു.ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഫൊട്ടോഗ്രഫേഴ്സ് വെള്ളവസ്ത്രം ധരിച്ചു ക്യാമറ ഉയർത്തി ഗാന്ധിചിത്രം പകർത്തുന്നത്.