പൂഞ്ഞാറിലെ കൂട്ടയോട്ടം ജി.വി. രാജയുടെ ജന്മഗൃഹത്തിൽ നിന്ന്

പൂഞ്ഞാർ ∙ ഗ്രാമപഞ്ചായത്തിന്റെയും എസ്എംവി ഹയർ സെക്കൻഡറി സ്കൂളിന്റെയും നേതൃത്വത്തിൽ പനച്ചികപ്പാറയിൽ നടത്തുന്ന കൂട്ടയോട്ടം കായിക കേരളത്തിന്റെ പിതാവ് കണേൽ ജി.വിരാജയുടെ ജന്മഗൃഹമായ പൂഞ്ഞാർ കൊട്ടാരത്തിൽ നിന്നാവും തുടങ്ങുക. കൊട്ടാരത്തിലെ കെടാവിളക്കിൽനിന്നു പൂഞ്ഞാർ വലിയരാജാ പി.ജി. ഗോദവർമ രവിവർമരാജാ പകർന്ന ദീപശിഖയുമായുള്ള പ്രയാണത്തോടെയാണു തുടക്കം. ഗവ. ചീഫ് വിപ്പ് പി.സി.ജോർജിന് കൈമാറുന്ന ദീപശിഖ എസ്എംവി സ്കൂളിലെ ദേശീയ താരങ്ങൾ ഏറ്റുവാങ്ങും. ഗവ.എൽപി സ്കൂൾ ജംക് ഷനിൽ എത്തുന്ന ദീപശിഖയ്ക്കൊപ്പം വിദ്യാർഥികളും നാട്ടുകാരും സന്നദ്ധസംഘടനാ പ്രവർത്തകരും അണിനിരക്കും. പി.സി. ജോർജ് കൂട്ടയോട്ടം ഫ്ളാഗ്ഓഫ് ചെയ്യും. കേണൽ ജി.വി. സ്മാരക സ്മാരക സ്റ്റേഡിയം ജംക് ഷനിലെത്തി തിരികെ എസ്എംവി സ്കൂളിൽ സമാപിക്കും.