ഫ്ലാഗ് ഓഫ് ചെയ്യാൻ കുഞ്ഞു ഷെഫീക്കും

പാല ∙ റൺകേരള റണ്ണിനു ആവേശമുയർത്തി ഒപ്പ് ചാർത്തൽ പരിപാടി നാളെ. രാവിലെ 9.30നു പാലാ നഗരസഭാധ്യക്ഷൻ കുര്യാക്കോസ് പടവൻ ഉദ്ഘാടനം ചെയ്യും.ജനറൽ ആശുപത്രിക്കു സമീപം ഒരുക്കിയ ബാനറിൽ വൈകിട്ട് 4.30 വരെ ഒപ്പ് രേഖപ്പെടുത്താൻ എല്ലാവർക്കും അവസരമുണ്ട്. മജീഷ്യൻ കണ്ണൻമോന്റെ മാജിക് ഷോയും കണ്ണുെകട്ടിയുള്ള ഓട്ടവുമുണ്ടാവും. കുരിശുപള്ളിക്കവലയിലേക്കാണ് റൺ കേരള റണ്ണിന്റെപ്രചാരണാർഥം വെള്ളിലാപ്പള്ളി സെന്റ് ജോസഫ്സ് എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി കണ്ണൻമോൻ ഓടുന്നത്.