റൺ കേരള റൺ; ഒരുമയിലേക്കൊരു കേരളയാത്ര

കോട്ടയം∙ ദേശീയ ഗെയിംസിനും റൺ കേരള റണ്ണിനും ആശംസകൾ നേർന്നും കായികാരോഗ്യ സന്ദേശം വിതറിയും എംജി സർവകലാശാലയുടെ കായികതാരങ്ങൾ വിളംബരയോട്ടം സംഘടിപ്പിച്ചു.സ്കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിന്റെ നേതൃത്വത്തിൽ പാലാ അൽഫോൻസാ,സെന്റ് തോമസ്, ചങ്ങനാശ്ശേരി അസംപ്ഷൻ, എസ്ബി, ബസേലിയസ്, ബിസിഎം, സിഎംഎസ്,അമലഗിരി ബിെകഎം. തലയോലപ്പറമ്പ് ഡിബി, പാമ്പാടി കെ ജി,മാന്നാനം െകഇ ഏറ്റുമാനൂർ മംഗളം, ഏറ്റുമാനൂരപ്പൻ കോളജ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ്, മണർകാട് സെന്റ് മേരീസ്എന്നീ കോളജുകളാണ് വിളംബര
യോട്ടത്തിൽ അണിനിരന്നത്.വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പ്രോ വൈസ് ചാൻസലർ ഡോ.
ഷീന ഷുക്കൂർ ഫ്ളാഗ് ഓഫ് ചെയ്തു.സർവകലാശാലാ നേതൃ സംഘം ജഴ്സിയിലാണ് ഓട്ടത്തിൽ പങ്കെടുത്തത്.

സിൻഡിക്കറ്റ് അംഗങ്ങളായ പ്രഫ.സതീഷ് കൊച്ചുപറമ്പിൽ,ജോർജ് വർഗീസ്, ഡോ. എൻ.ജയകുമാർ, പ്രഫ. സണ്ണി കെ ജോർജ്, പ്രഫ. െക.വി നാരായണക്കുറുപ്പ്, പ്രഫ. ടി.വി. തുളസീധരൻ,പ്രഫ. ആർ. വിജയകുമാർ, റജിസ്ട്രാർ എം.ആർ. ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി റൺ കേരള റണ്ണിൽ പങ്കാളിയാകുമെന്നു പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യ സംസ്ഥാന പ്രസിഡന്റ്ഐസക്ക് പ്ലാപ്പള്ളിയും വൈസ്പ്രസിഡന്റ് സഞ്ജിത്ത് അലക്സും അറിയിച്ചു.കളത്തിപ്പടി വൈഎംസിഎ,വൈഡബ്ല്യുസിഎ അംഗങ്ങളും പങ്കാളികളാകും.കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിലെ എല്ലാ ജീവനക്കാരും പങ്കു ചേരും.കലാസംഘടനയായ ആത്മയുടെ പ്രവർത്തകരും അണി ചേരും.

കോട്ടയം∙ റൺ കേരള റൺ പരിപാടിയിൽ പഴയ സെമിനാരിയിലെ അധ്യാപകരും വിദ്യാർഥികളും പങ്കു ചേരും.കോട്ടയം ∙ റൺ കേരള റണ്ണിൽ പങ്കാളിയായി ദേശീയ ഗെയിംസിനെ വരവേൽക്കാൻ വരുന്നു വി ബസേലിയൻസ്, ബസേലിയസ് കോളജ് പൂർവവിദ്യാർഥി സംഘടന.രണ്ടു ലക്ഷത്തോളം പൂർവവിദ്യാർഥികളുടെ കൂട്ടായ്മയാണ് വി ബസേലിയൻസ്. ബസേലിയസ് കോളജ് കവാടത്തിൽനിന്ന്കോളജിലെ ഇപ്പോഴത്തെ തലമുറയോടൊപ്പം എല്ലാ വി ബസേലിയൻസ് അംഗങ്ങളും പങ്കെടുക്കുമെ
ന്ന് പ്രസിഡന്റ് തോമസ് കുര്യൻ പനയമ്പാല, സെക്രട്ടറി ജേക്കബ് കുരുവിള എന്നിവർ അറിയിച്ചു.