റൺ കേരള റൺ: അറിയാൻ, ഓർക്കാൻ

> ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10.30ന് ഓട്ടം തുടങ്ങും. ഓടുന്നവർ അതിനു പാകത്തിൽ മുൻകൂട്ടിത്തന്നെ ഓട്ടം തുടങ്ങുന്ന കേന്ദ്രങ്ങളിൽ എത്തണം. 10 മണിയോടെ എല്ലാവരും അണിനിരക്കണം.
> ഓട്ടത്തിൽ മുഴുവൻ കേരളീയരും പങ്കെടുക്കണമെന്നാണ് കേരള സർക്കാരിന്റെയും ദേശീയ ഗെയിംസ് ഓർഗനൈസിങ്
കമ്മിറ്റിയുടെയും താൽപര്യം.
> ഏറ്റവുമടുത്ത കേന്ദ്രത്തിൽ എത്തി ആർക്കും ഓട്ടത്തിൽ പങ്കാളികളാകാം.
> കുറഞ്ഞത് 200 മീറ്റർ മുതൽ പരമാവധി ഒരു കിലോമീറ്റർ വരെയാണ് ഓട്ടം. അതതു സ്ഥലത്തെസൗകര്യമനുസരിച്ച് ഇതിനു
ള്ളിൽ ദൂരം ക്രമീകരിക്കാം.
> ക്ലബ്ബുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തകർക്ക് സ്വന്തം ജേഴ്സി ധരിച്ചും ബാനറുകൾ പിടിച്ചും ഓട്ടത്തിൽ പങ്കെ
ടുക്കാം. എന്നാൽ ഒരു റൺപോയിന്റിലെ ഓട്ടത്തിന്റെ ഏറ്റവും മുന്നിൽ റൺ കേരള റൺ ഔദ്യോഗിക ബാനർ തന്നെ
ആയിരിക്കണം.റൺ പോയിന്റ് സ്കൂൾ ആണെങ്കിൽ ആ സ്കൂളിലെ കുട്ടികൾക്ക് ഓട്ടത്തിന്റെ മുൻഭാഗത്തുതന്നെ സ്ഥാനം നൽ
കണം.
> ബാനർ പിടിക്കുന്ന വിദ്യാർഥികൾ റൺ കേരള റൺ ടീ ഷർട്ടും തൊപ്പിയും ധരിക്കണം.
> 10.20 ന് തീം സോങ് പാടണം.
> 10.25 ന് പ്രതിജ്ഞ ചൊല്ലണം.
> 10.30 ന് ഫ്ളാഗ് ഓഫ്.
> ഓട്ടത്തിൽ വൊളന്റിയർമാർ കൂട്ടയോട്ടത്തിന്റെ മുദ്രാവാചകങ്ങൾ വിളിക്കുകയും മറ്റുള്ളവർ ഏറ്റുചൊല്ലുകയും ചെയ്യാം.