വൻ സന്നാഹങ്ങളുമായി മെഡിക്കൽ സംഘം തയാർ

കോട്ടയം ∙ ചരിത്രമാകാൻ പോകുന്ന റൺ കേരള റണ്ണിൽ വൻ സന്നാഹങ്ങളുമായി മെഡിക്കൽ സംഘം തയാർ. ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഗാ—മേജർ റണ്ണുകൾ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കും. റണ്ണിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യം സുരക്ഷിതത്വം ഉറപ്പാക്കാനായി ജില്ലയിലെ മൊത്തം ആരോഗ്യപ്രവർത്തകരും ഉണ്ടാകും. ഓട്ടം ആരംഭിക്കുന്ന പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് ഓട്ടം അവസാനിക്കുന്ന തിരുനക്കര വരെ ആംബുലൻസ് ഓട്ടത്തിനൊപ്പമുണ്ടാകും. ഇതുകൂടാതെ ജില്ലാ ആശുപത്രിയുടെ ആംബുലൻസ് പ്രത്യേകമായും ഉണ്ടാകും. ജില്ലാ ആശുപത്രിയിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.എസെിയു ആംബുലൻസുമായി കാരിത്താസ് അടിയന്തര സാഹചര്യം നേരിടാൻ കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ എസെിയു സൗകര്യമുള്ള ആംബുലൻസ് എത്തും. തിരുനക്കര മൈതാനത്തിനു സമീപം വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘം ക്യാംപു ചെയ്യുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. തോമസ് ആനിമൂട്ടിൽ അറിയിച്ചു.