കോട്ടയം നഗരത്തിൽ മെഗാറൺ ആവേശമായി

കോട്ടയം∙ അരലക്ഷത്തിലധികം പേരുമായി കോട്ടയം നഗരത്തിൽ മെഗാറൺ ആവേശമായി. പതിനായിരത്തിലധികം പേർ പങ്കെടുത്ത മറ്റ് എട്ട് മെഗറണുകളും കോട്ടയത്തു നടന്നു.നഗരത്തിലെ തിരക്ക് നിയന്ത്രാതീതമായപ്പോൾ കഞ്ഞിക്കുഴിയിലും ചുങ്കത്തുമൊക്കെയായി അയ്യായിരത്തിലധികം പേർ പങ്കെടുത്ത മിനിറണുകളും നടന്നു. നടൻ ദീലീപ് റൺ കേരള റണിന്റെ ആവേശമായി മാറിയപ്പോൾ ധനമന്ത്രി കെഎംമാണി പ്രതിജ്ഞ ചൊല്ലി