ഓടാൻ ഒരുങ്ങി നാട്

കളരിപ്പയറ്റ് പ്രദർശനം നടത്തി

കടുത്തുരുത്തി ∙ റൺ കേരള റൺ കൂട്ടയോട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ പ്രശസ്ത കളരി ആചാര്യൻ ഇ.പി. വാസുദേവ ഗുരുക്കളുടെ സിവിഎൻ കളരിയിലെ അംഗങ്ങൾ കടുത്തുരുത്തിയിൽ കളരിപ്പയറ്റ് പ്രദർശനം നടത്തി. kകൂട്ടയോട്ടത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രദർശന കളരിപ്പയറ്റ് നടത്തിയത്.കളരിപ്പയറ്റ് പ്രദർശനത്തിന് ഡോ. ഇ.പി. ഷാജി ഗുരുക്കൾ നേതൃത്വംനൽകി. കടുത്തുരുത്തി ∙

റൺ കേരള റൺ കൂട്ടയോട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ പ്രശസ്ത കളരി ആചാര്യൻ ഇ.പി. വാസുദേവ ഗുരുക്കളുടെ സിവിഎൻ കളരിയിലെ അംഗങ്ങൾ കടുത്തുരുത്തിയിൽ കളരിപ്പയറ്റ് പ്രദർശനം നടത്തി. കൂട്ടയോട്ടത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രദർശന കളരിപ്പയറ്റ് നടത്തിയത്.കളരിപ്പയറ്റ് പ്രദർശനത്തിന് ഡോ. ഇ.പി. ഷാജി ഗുരുക്കൾ നേതൃത്വംനൽകി.

 

റൺ കേരള റൺ: മനഃശാസ്ത്രജ്ഞർ പങ്കെടുക്കും

കോട്ടയം ∙ നാളെ നടക്കുന്ന റൺ കേരള റണ്ണിൽ സംസ്ഥാനത്തെ മനഃശാസ്ത്രജ്ഞരുടെ സംഘടനയായ ക്വാളിഫൈയ്ഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് കോട്ടയത്തെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ പങ്കെടുക്കും. 

 

കൂട്ടയോട്ടത്തിന് എക്യെദാർഢ്യം പ്രഖ്യാപിച്ച് വിളംബരറാലി നടത്തി  

ചങ്ങനാശേരി ∙ ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന് എക്യെദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി ക്ലബ് നഗരത്തിൽ വിളംബരറാലി നടത്തി.കുട്ടികളും യുവാക്കളുമടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു. എംസി റോഡിൽ പെരുന്ന മന്നം ജംക്ഷനിൽ ആരംഭിച്ച വിളംബരറാലി കെഎസ്ആർടിസി ബോർഡ് അംഗം സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സേവ്യർ ചാക്കോ, സെക്രട്ടറി ബി. മധുകുമാർ, കൺവീനർ ഡോ. പയസ് ടി. അമ്പാട്ടും റാലി നയിച്ചു.