കണ്ണുകെട്ടി ജീപ്പോടിച്ച് മജീഷ്യൻ സാമ്രാജ്

കോട്ടയം ∙ ശ്വാസമടക്കിപ്പിടിച്ചാണ് മജീഷ്യൻ സാമ്രാജിന്റെ മിന്നുന്ന ഇന്ദ്രജാല പ്രകടനം ഇന്നലെ നഗരം കണ്ടത്. തിരക്കേറിയ റോഡി
ലൂടെ സാധാരണക്കാരൻ കണ്ണുതുറന്നു വാഹനം ഓടിക്കാൻ പാടുപെടുമ്പോൾ കണ്ണു മൂടിക്കെട്ടി സാമ്രാജ് പിന്നിട്ടതു മൂന്നു കിലോ
മീറ്റർ. റൺ കേരളാ റണ്ണിന്റെ ആവേശം ഓരോരുത്തരിലും എത്തിക്കുന്നതിനാണു മെർലിൻ പുരസ്കാര ജേതാവായ മജീഷ്യൻ
സാമ്രാജ് ഇൗ സാഹസത്തിനു മുതിർന്നത്. പൊലീസ് വാഹനങ്ങളുടെയും സുരക്ഷാ സഹായികളുടെയും അകമ്പടിയോടെ പൊലീസ്
പരേഡ് ഗ്രൗണ്ടിൽ ആരംഭിച്ച മാന്ത്രിക പ്രകടനത്തിൽ മറിമായങ്ങളില്ലെന്നു പൊലീസ് ഉദ്യോഗസ്ഥൻതന്നെ ആദ്യം സാക്ഷ്യപ്പെടുത്തി. സഹായികളുടെ ൈകപിടിച്ചു വാഹനത്തിൽ കയറിയ സാമ്രാജ് ടൗണിന് ഒന്നു വലംവച്ചാണു യാത്ര അവസാനിപ്പിച്ചത്. ഗാന്ധി സ്ക‍്വയറിലെത്തിയപ്പോൾ റൺ കേരള റണ്ണിൽ പങ്കെടുക്കാൻ എല്ലാവരും നാളെ എത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.