പുതുപ്പള്ളി പള്ളിയും റൺ കേരള റണ്ണിൽ

പുതുപ്പള്ളി ∙ ദേശീയ ഗെയിംസിനു മുന്നോടിയായി നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ പൗരസ്ത്യ ജോർജിയൻ തീർ ഥാടന കേന്ദ്രമായ പുതുപ്പള്ളിപള്ളിയും പങ്കെടുക്കുന്നു.പള്ളിയുടെ ഉടമസ്ഥതയിലുള്ള ജോർജിയൻ പബ്ളിക് സ്കൂൾ ബാൻഡ് സംഘം റൺ കേരള റണ്ണിന് ആവേശം പകരാൻ തിങ്കളാഴ്ച വൈകുന്നേരം 3.30നു പുതുപ്പള്ളി കവലയിൽ ബാൻഡ് ഡിസ്പ്ലേ നടത്തും.

ചൊവ്വാഴ്ച രാവിലെ 10നു പുതുപ്പള്ളി പള്ളി മുറ്റത്തുനിന്നു യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കൂട്ടയോ ട്ടം പുതുപ്പള്ളി ജംക് ഷനിൽ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന റൺ കേരള റണ്ണിൽ അണിചേരും. പുതുപ്പള്ളി∙ ശ്രീനാരായണസെൻട്രൽ സ്കൂൾ, ഡോൺബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, മഡോണ ജ്യോതി സ്കൂൾ എന്നിവയും റോട്ടറി, അംഗൻവാടി ജീവനക്കാരും പഞ്ചായത്ത് ജീവനക്കാരുംഅംഗങ്ങളും റൺ കേരള റണ്ണിൽപങ്കെടുക്കും. കോട്ടയം ∙ കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി ചിങ്ങവനം യൂണിറ്റ് പ്രവർത്തകർ റൺ കേരള റണ്ണിൽ പങ്കെടുക്കുമെ ന്നു ഭാരവാഹികൾ അറിയിച്ചു.

പുതുപ്പള്ളി ∙ നാളെ നടക്കുന്ന റൺ കേരള റണ്ണിൽ പന്തുകളി താരങ്ങളുൾപ്പെടെ 80 അംഗങ്ങളെ പങ്കെടുപ്പിക്കാൻ കേരള നേറ്റീവ് ബോൾ അസോസിയേഷൻയോഗം തീരുമാനിച്ചു. പ്രസിഡന്റ് കോട്ടയം ബാബുരാജ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷാജൻ ചമ്പക്കര പ്രസംഗിച്ചു