ഒന്നിച്ച് ഓടാൻ തൊഴിലാളി സംഘടനകളും

ആർ. നാസർ ജില്ലാ സെക്രട്ടറി,സിഐടിയു
ആലപ്പുഴ ∙ ദേശീയ ഗെയിംസ് കായികതാരങ്ങളുടെ മാത്രമല്ല, പണിയെടുക്കുന്ന തൊഴിലാളികളുടേതുകൂടെയാണ് എന്നു പ്രഖ്യാപിക്കുകയാണു ജില്ലയിലെ തൊഴിലാളി സംഘടനകൾ. ദേശീയ ഗെയിംസിന്റെ പ്രചാരണാർഥം 20 നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ ആവേശത്തോടെ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചു തൊഴിലാളി നേതാക്കളും മുൻപോട്ടുവന്നു കഴിഞ്ഞു.

പ്രതീക്ഷ ഉണർത്തുന്നു
ആർ. നാസർ ജില്ലാ സെക്രട്ടറി,സിഐടിയു
കേരളത്തിന്റെ കായിക രംഗത്തിനു വൻകുതിച്ചുചാട്ടത്തിനു കാരണമാകുന്ന ദേശീയ ഗെയിംസിനു മുന്നോ
ടിയായുള്ള റൺ കേരള റൺ വലിയ പ്രതീക്ഷയാണ് ഉണർത്തുന്നത്. സ്പോർട്സ്മാൻ സ്പിരിറ്റോടെ ഇതിനെ കാണാൻ എല്ലാവരും തയാറാകണം. എല്ലാ വിഭാഗങ്ങളുെടയും പങ്കാളിത്തം ഉറപ്പാക്കി റൺകേരള റൺ വിജയിക്കട്ടെ.

കാത്തിരിക്കുന്ന ഓട്ടം
റൺ കേരള റണ്ണിൽ കൈകോർക്കാനായി കേരളമാകെ കാത്തിരിക്കുന്നു.തൊഴിലാളി വർഗമാകെ എല്ലാ പരിമിതികളും പരിധികളും മാറ്റി വച്ച് ഈ പരിപാടിയിൽ കൈകോർക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. വ്യക്തിപരമായി പങ്കെടുക്കുകയും ഐഎൻടിയുസിയിലെ മുഴു
വൻ തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും.
∙ ബാബു ജോർജ് ജില്ലാ പ്രസിഡന്റ്, ഐഎൻടിയുസി