ചരിത്രസംഭവമാകും

റൺ കേരള റൺ ചരിത്രസംഭവമായി മാറും. പുതിയ പ്രതിഭകളെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനും ഈ അവസരം വിനിയോ
ഗിക്കാൻ കഴിയണം. ഓട്ടത്തിൽ പങ്കെടുക്കും. എല്ലാതൊഴിലാളികളും പങ്കെടുക്കാൻ മുന്നോട്ടു വരും. കേരളമാകെ ഒരുമനസ്സായി ഒരുമിച്ച്
ഓടുമ്പോൾ വലിയ ഉൾക്കരുത്തിന്റെ വിളംബരമായി അതുമാറും.
ടി.ജെ. ആഞ്ചലോസ്∙ ജില്ലാ പ്രസിഡന്റ്,എഐടിയുസി

ആവേശക്കുതിപ്പ്
റൺ കേരള റൺ കൂട്ടയോട്ടം കേരളം കാത്തിരിക്കുന്ന കായിക മാമാങ്കത്തിനു ആവേശം പകരുന്ന കുതിപ്പാണ്. .ഇതിൽ എല്ലാ വിഭാഗം
തൊഴിലാളികളുടെയും സഹകരണം ഉണ്ടാകണം. വ്യക്തിപരമായി പങ്കെടുക്കുകയും തൊഴിലാളികളെ പങ്കെടുപ്പിക്കുകയും ചെയ്യും.
∙ എസ്. അബൂബക്കർ ജില്ലാ പ്രസിഡന്റ്,എസ്ടിയു

എല്ലാവരും ഉണ്ടാകണം
ദേശീയ ഗെയിംസ് പ്രചാരണത്തിനു സംഘടിപ്പിക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ എല്ലാവിഭാഗം ജനങ്ങളും തൊഴിലാള
ി സുഹൃത്തുക്കളും പങ്കാളികളാകണം. ചരിത്രമുഹൂർത്തമാകുന്ന റൺ കേരള റണ്ണിൽ പങ്കെടുക്കും.കോളജിലെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന നിലയ്ക്കുകൂടി ഇതിൽ പങ്കെടുക്കാൻ ആവേശമുണ്ട്.
∙ സി.ജി. ഗോപകുമാർ ജില്ലാ പ്രസിഡന്റ്,ബിഎംഎസ്

ആര്യാട് ഗെയിംസ് ഷോ
ആലപ്പുഴ ∙ സൗത്ത് ആര്യാട് ഗവ.വിവിഎസ്ഡി എൽപി സ്കൂളിൽ ദേശീയ ഗെയിംസിനെയും റൺകേരള റണ്ണിനെയും
വരവേൽക്കാൻ നടത്തിയ പ്രത്യേക ഗെയിംസ് ഷോ അർജുന അവാർഡ് ജേതാവ് പി.ജെ. ജോസഫ് ഉദ്ഘാടനം ചെ
യ്തു.ഹെഡ്മിസ്ട്രസ് പ്രീതി ജോസ്,പിടിഎ പ്രസിഡന്റ് സോജ,കെ കെ ഉല്ലാസ്, ടി. ആർ. മിനിമോൾ,ടൈനി വർഗീസ് എന്നിവർ
പ്രസംഗിച്ചു.