നാടെങ്ങും പരിപാടികൾ

ചാരുംമൂട് ∙ റൺ കേരള റണ്ണിന്റെ സന്ദേശവുമായി ഇന്നു 3.30 ന് ഇന്റോ ടിബറ്റൻ ബോർഡർ പൊലീസിന്റെ 27-ാം ബറ്റാലിയൻ
ചാരുംമൂട്ടിൽനിന്നു നൂറനാട് ക്യാപിലേക്കുലേക്കു കൂട്ടയോട്ടം നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി ഫ്ലാഗ് ഓഫ് ചെയ്യും.

ഹരിപ്പാട് ∙ റൺ കേരള റണ്ണിന്റെ സന്ദേശവുമായി ജൂനിയർ ചേംബർ ഇന്റർനാഷനൽ ഹരിപ്പാട് ചാപ്റ്ററിന്റെ നേതൃത്വ
ത്തിൽ നാളെ വിളംബര ജാഥ നടത്തും.3.30 നു മാധവ ജംക് ഷനിൽ സിഐ ടി.മനോജ് ഫ്ലാഗ് ഓഫ് ചെയ്യും.

മാരാരിക്കുളം ∙ റൺകേരളാ റണ്ണിനെ വരവേൽക്കാൻ മണ്ണഞ്ചേരി മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന്
രാവിലെ 7.30 ന് വിരിശേരി ക്ഷേത്ര മൈതാനിയിൽ നടക്കുന്ന വോളിബോൾ മൽസരം കലവൂർ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് സജികുമാർ അറിയിച്ചു.

കുട്ടനാട് ∙ പുളിങ്കുന്ന് ഡോൺസ് വൈഎംസിഎയുടെ ബാസ്കറ്റ്ബോൾ ടീമിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് നാലിന് നടത്തു
ന്ന ബൈക്ക് റാലി ഇന്ത്യൻ സർവീസസ് ബാസ്കറ്റ്ബോൾ താരം ജിജിൻ െക.ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യും.

ആലപ്പുഴ ∙ റൺ കേരള റണ്ണിന്റെ പ്രചാരണാർഥം ജെസിഐയുടെ നേതൃത്വത്തിൽ ഇന്നു വൈകിട്ട് 6.30നു നഗര ചത്വരത്തിൽ
നിന്നാരംഭിക്കുന്ന ദീപശിഖാ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ഹരി ഉദ്ഘാടനം ചെയ്യമെന്ന് പ്രസിഡന്റ് ടോണി ദേവസ്യ അറിയിച്ചു.

ആലപ്പുഴ ∙ റൺ കേരള റണ്ണിന് ആശംസകളുമായി ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ മജീഷ്യൻ ജോസഫ്
സേബാ 17 നു വൈകിട്ട് നാലിന് നഗരചത്വരത്തിൽ നിന്നു ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് കണ്ണുകെട്ടി ബൈക്ക് ഓടിക്കുമെ
ന്ന് പ്രസിഡന്റ് ബോബൻ മാത്യു അറിയിച്ചു. ജില്ലാ പൊലീസ് മേധാവി കെ കെ ബാലചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും.

ആലപ്പുഴ ∙ റൺ കേരള റണ്ണിന് ആശംസകളുമായി ആലപ്പുഴ റോട്ടറി ക്ലബ് ഓഫ് സെൻട്രൽ 17ന് രാത്രി ഏഴിനു തിരുവമ്പാടിയിൽ
നിന്നു ദീപ പ്രയാണം നടത്തുമെന്നും പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.

ആലപ്പുഴ ∙ റൺ കേരള റണ്ണിൽ പങ്കെടുക്കാൻ കേരള കോണഅ‍ഗ്രസ് നാഷണലിസ്റ്റ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
ചെയർമാൻ അഡ്വ. നോബിൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെന്നു സംസ്ഥാന സെക്രട്ടറി ജനറൽ കുരുവിള മാത്യുസ് അറിയിച്ചു.

ആലപ്പുഴ ∙ റൺ കേരള റൺ കൂട്ടയോട്ടത്തിൽ ജില്ലയിലെ ഹോട്ടൽ ഉടമകളും വ്യാപാരികളും തൊഴിലാളികളും പങ്കാളികളാകണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്. കെ നസീർ അഭ്യർഥിച്ചു.