ഹരിപ്പാട്ട് കണ്ണു െകട്ടി കാറോട്ടം

ഹരിപ്പാട് ∙ റൺ കേരള റൺ പ്രചരണാർത്ഥവും റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായും യുവ മാന്ത്രിക അമ്മു ഇന്ന് കണ്ണുകെട്ടി കാർ ഓടിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഹരിപ്പാട് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി രമേശ് ചെന്നിത്തല അമ്മുവിന്റെ കണ്ണുകൾ മൂടിക്കെട്ടി യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. കാഞ്ഞൂർ എൻടിപിസി റോഡുവരെയാണ് കാർ ഓടിക്കുക. മോട്ടോർ വാഹന വകു
പ്പും കാർത്തികപ്പള്ളി താലൂക്കിലെ ഡ്രൈവിംങ് സ്കൂളുകളും പരിപാടിയിൽ സഹകരിക്കും.

കുട്ടനാട്ടിൽ നാളെ ഫ്ളാഷ് മോബ്
എടത്വ ∙ ദേശീയ െഗയിംസിന്റെ ഭാഗമായി നടത്തുന്ന റൺ കേരള റണ്ണിന് ആവേശം പകർന്ന് യൂത്ത് കോൺഗ്രസ് മാവേലിക്കര ലോ
ക്സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ നാളെ ഫ്ളാഷ് മോബ് നടത്തുന്നു.12 കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടി രാവിലെ തകഴി സ്മാരകത്തിൽ പുഷ്പാർച്ചനക്കു ശേഷം പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് സജി ജോസഫ് അറിയിച്ചു. വൈകിട്ട് 5.30 ന് പുളിങ്കുന്നു ജങ്കാറിനു സമീപം സമാപനം ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യും.